കരിപ്പുര്‍ വിമാനത്താവളത്തില്‍ വിമാനം റൺവേയില്‍ നിന്നും തെന്നി മാറി; പൈലറ്റുൾപ്പടെ രണ്ടു പേർ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: (www.kvartha.com 07.08.2020) കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റൺവേയില്‍ നിന്നും തെന്നി മാറി. ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള 1344 വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങുന്ന സമയത്ത് അപകടത്തിൽ പെട്ടത്. റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് വിമാനം തെന്നിമാറിയത്.

യാത്രക്കാർക്ക് പരിക്കേറ്റതായി റിപോർട്ടുകൾ പറയുന്നു. പൈലറ്റുൾപ്പടെ രണ്ടു പേർ മരിച്ചു. മാത്രമല്ല വിമാനത്തിൽ നിന്ന് പുക ഉയരുന്നുമുണ്ട്. രക്ഷാ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 

Keywords: Kerala, News, Karipur Airport, Airplane, Slip. Runway, Injured, Passengers, Plane slips off runway at Karipur airport

Post a Comment

Previous Post Next Post