SWISS-TOWER 24/07/2023

ശാരീരികബന്ധത്തിന് ഭാര്യ സമ്മതിക്കുന്നില്ല; നിരാശനായ യുവാവ് വിവാഹം കഴിഞ്ഞ് 22 മാസത്തിനുശേഷം ആത്മഹത്യ ചെയ്തു

 


ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 11.08.2020) ശാരീരികബന്ധത്തിന് ഭാര്യ സമ്മതിക്കാത്തതില്‍ നിരാശനായ യുവാവ് വിവാഹം കഴിഞ്ഞ് 22 മാസത്തിനുശേഷം ആത്മഹത്യ ചെയ്തു. അഹമ്മദാബാദ് സാറാസ്പൂരിലെ യുവാവിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ ജുലൈ 27ന് ആയിരുന്നു ആത്മഹത്യ. ബന്ധുക്കളെല്ലാം ഒരു ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു 32കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. 
Aster mims 04/11/2022

ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടില്ലെന്ന് ശപഥം ചെയ്തിരിക്കയാണെന്നും ശപഥത്തില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ലെന്നുമായിരുന്നു റെയില്‍വേയില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ഭാര്യയുടെ നിലപാട്. ഇതാണ് യുവാവിനെ മനോവിഷമത്തിലാക്കിയത്.  ജയന്തി വക്കീല്‍ ചൗളിലാണ് ഭാര്യയുടെ വീട്. 

ശാരീരികബന്ധത്തിന് ഭാര്യ സമ്മതിക്കുന്നില്ല; നിരാശനായ യുവാവ്  വിവാഹം കഴിഞ്ഞ് 22 മാസത്തിനുശേഷം ആത്മഹത്യ ചെയ്തു

യുവാവിന്റെ രണ്ടാം വിവാഹമാണ് ഇത്. 2016ല്‍ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ യുവാവ് 2018 ഒക്ടോബറിലാണ് രണ്ടാമത് വിവാഹം കഴിച്ചത്. യുവതിയുടെ മൂന്നാം വിവാഹമാണ് ഇത്. 

അതേസമയം മകനും ഭാര്യയും രണ്ട് ബെഡുകളിലാണ് കിടന്നുറങ്ങാറുള്ളതെന്ന് യുവാവിന്റെ മാതാവ് പറയുന്നു. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ ശാരീരിക ബന്ധത്തിന് അനുവദിക്കുന്നില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് മരുമകളോട് കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവുമായി ശാരീരികബന്ധത്തില്‍ ഏര്‍പെടില്ലെന്ന് താന്‍ ശപഥം ചെയ്തിരിക്കുകയാണെന്നും അതില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി.

അധികം വൈകാതെ തന്നെ ദമ്പതികള്‍ തമ്മില്‍ ഇക്കാര്യത്തെ ചൊല്ലി വഴക്കുണ്ടാകുകയും ഇതിനിടെ മരുമകള്‍ വീട് വിട്ട് മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങുകയും ചെയ്തു. ഭാര്യയുടെ ഫോണ്‍നമ്പര്‍ പോലും യുവാവ് ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും ഈ സംഭവങ്ങള്‍ യുവാവിനെ വല്ലാത്ത മാനസിക സംഘര്‍ഷത്തിലാക്കിയിരുന്നു. ഇതാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

Keywords:  Not allowed to have moral relation with wife, Ahmedabad man ends life 22 months after marriage,Ahmedabad,News,Local News,Suicide,Husband, Wife,Clash,Marriage,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia