അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്‌കാരം അടുത്ത ശനിയാഴ്ച

 



ഫ്‌ലോറിഡ: (www.kvartha.com 01.08.2020) മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. ശവസംസ്‌ക്കാരം അടുത്ത ശനിയാഴ്ച അമേരിക്കയില്‍ തന്നെ നടത്തും.

മരണവെപ്രാളത്തിലും മെറിന്റെ അവസാന മൊഴി പുറത്ത് വന്നിരുന്നു. തന്നെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ് മാത്യു തന്നെയാണെന്നാണ് മരണമൊഴി. കൂടാതെ സഹപ്രവര്‍ത്തകരും ഈ ദാരുണാന്ത്യത്തിന് സാക്ഷികളായിരുന്നു. പിന്നാലെ കാട്ടയം മോനിപ്പള്ളി സൗദേശിനി മെറിന്‍ ജോയിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കന്‍ പോലീസിന്റെ പിടിയിലായി.

അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്‌കാരം അടുത്ത ശനിയാഴ്ച

സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്സ് ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായിരുന്ന മെറിന്‍ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പാര്‍ക്കിങ് ലോട്ടില്‍ വെച്ച് ഭര്‍ത്താവ് നിവിന്‍ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു അവരെ ആക്രമിച്ചതും കാര്‍ കയറ്റി കൊലപ്പെടുത്തിയതും.

Keywords: News, World, America, Killed, Death, Dead Body, Nurse, Police, Case, Accused, Husband, Funeral, Merin Joy last rites in America
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia