അച്ഛനെ കൊന്നയാളെ മകന്‍ കുത്തിക്കൊന്നു; 28 വര്‍ഷം മുമ്പത്തെ പക വീട്ടലിന്റെ കഥ ഇങ്ങനെ

തൃശൂര്‍: (www.kvartha.com 06.08.2020) അച്ഛനെ കൊന്നയാളെ 28 വര്‍ഷത്തിന് ശേഷം മകന്‍ കുത്തിക്കൊന്നു. തൃശൂര്‍ ചെങ്ങാലൂരിനു സമീപം പുളിഞ്ചോട്ടായിരുന്നു സംഭവം. പുളിഞ്ചോട് സ്വദേശി സുധനാ (54) ണ് കുത്തേറ്റ് മരിച്ചത്. കള്ളുഷാപ്പിന് മുന്നില്‍ കള്ള് വാങ്ങാന്‍ വരിനിന്ന സുധനെ ഓട്ടോയിലെത്തിയ വരന്തരപ്പിള്ളി സ്വദേശി രതീഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

കൊലയ്ക്കു ശേഷം മുങ്ങാന്‍ ശ്രമിച്ച രതീഷിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ അച്ഛന്‍ രവിയെ കൊലപ്പെടുത്തിയ കേസില്‍ സുധന്‍ പ്രതിയായിരുന്നു. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ കോടതി വെറുതെവിടുകയായിരുന്നു. അച്ഛനെ കൊന്ന പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

സുധന്റെ നെഞ്ചില്‍ ആഴത്തിലുള്ള എട്ടു കുത്തുകളാണുള്ളത്. ഓട്ടോയില്‍ രതീഷിനോടൊപ്പം വന്ന കുട്ടാളികളെയും പൊലീസ് പിടികൂടി. കോവിഡ് ടെസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

Keywords: Man, Youth, Father, Son, Murder, Stabbed to death, Police, Kerala, News, Trissur, Case, Liquor shop, Auto, Friends, Man who killed father was stabbed to death by son.

Post a Comment

Previous Post Next Post