മാമാങ്കം സിനിമയിലെ നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു; വരന്‍ ഡെല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍


കൊച്ചി: (www.kvartha.com 02.08.2020) മാമാങ്കം സിനിമയില്‍ നായികയായ പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം നടക്കുക. സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. 2012 മുതലുള്ള പ്രണയമാണ് വിവാഹത്തില്‍ എത്തുന്നത്. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസമായിരിക്കും.

News, Kerala, State, Kochi, Cinema, Actor, Cine Actor, Marriage, Bride, COVID-19, Entertainment, Mamaangam actress Prachi Tehlan set to wed

കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് 50 പേര്‍ക്കാണ് ക്ഷണമുണ്ടാകുക. വിവാഹത്തിന് എത്തുന്നവരോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്‌കും സാനിറ്റൈസറും ഉണ്ടായിരിക്കും. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനുട്ടിന്റെ ഇടവേളകളില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് എത്തുന്നത്. ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീം നായികയായിരുന്നു പ്രാചി. ബാസ്‌ക്കറ്റ് ബോളും കളിച്ചിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു.
 
Keywords: News, Kerala, State, Kochi, Cinema, Actor, Cine Actor, Marriage, Bride, COVID-19, Entertainment, Mamaangam actress Prachi Tehlan set to wed
Previous Post Next Post