Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ ഇനി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയേണ്ട; അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ #കേരളാവാര്‍ത്തകള്‍ #കോവിഡ് #പ്രവാസികള്‍ How can travellers avoid COVID-19 quarantine in India
ദുബൈ: (www.kvartha.com 03.08.2020) യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ ഇനി നാട്ടില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയേണ്ട. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. കേന്ദ്രവ്യോമയാന മന്ത്രാലയം അത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് എട്ട് മുതല്‍ ഇന്ത്യയില്‍ എത്തുന്നവര്‍ ആര്‍ ടി - പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്ക്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്വാറന്റയിന്‍ ഒഴിവാക്കാമെന്ന് ആഗസ്റ്റ് രണ്ടിനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്.
 
UAE

യു എ ഇയില്‍ നിന്ന് പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ടെസ്റ്റ് റിസല്‍റ്റ് അംഗീകൃതമാണെന്നുള്ള സത്യവാങ്മൂലവും ക്വാറന്റയിന്‍ ഒഴിവാക്കണമെന്നുള്ളവര്‍ നല്‍കണം. ഇതില്‍ കൃത്രിമത്വം നടത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. റിപ്പോര്‍ട്ട് ഇന്ത്യയിലെ വിമാനത്താവളത്തിലെത്തുമ്പോഴും കാണിക്കണം. ക്വാറന്റയിനില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയിനില്‍ പോകണം. അതില്‍ ഏഴ് ദിവസം പണം മുടക്കിയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനും ബാക്കിയുള്ള ഏഴ് ദിവസം വീട്ടിലും നിരീക്ഷണത്തിലും കഴിയണം.

ഗര്‍ഭിണികള്‍, വീട്ടില്‍ ആരെങ്കിലും മരിച്ചവര്‍, പത്ത് വയസ്സില്‍ താഴെ പ്രായമുള്ള മക്കളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റയിന്‍ നല്‍കും. ഇത്തരത്തിലുള്ളവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം. വെബ്‌സൈറ്റില്‍ അനുമതി നല്‍കിയാലും ഇല്ലെങ്കിലും അത് അന്തിമ തീരുമാനം ആയിരിക്കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ടിക്കറ്റിനൊപ്പം ട്രാവല്‍ ഏജന്‍സികള്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. രോഗലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ തെര്‍മല്‍ സ്‌കാനിംഗിന് ശേഷം യാത്ര ചെയ്യാന്‍ അനുവദിക്കൂ. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

യാത്രാ സമയത്ത് മാസ്‌ക്ക് ധരിക്കണം, സാനിറ്റൈസര്‍ കരുതണം. കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന സത്യവാങ്മൂലം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തില്ലെങ്കില്‍ ഇന്ത്യയിലെ വിമാനത്താവളത്തിലെത്തുമ്പോള്‍ എഴുതി നല്‍കണം. അതിന് ശേഷം എല്ലാ യാത്രക്കാരും തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാകണം. രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലും വൈദ്യപരിശോധനയ്ക്കും വിധേയമാക്കും. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളവര്‍ വെബ്‌സൈറ്റില്‍ നിന്ന് അതിനുള്ള രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണിക്കണം. അതിന് ശേഷം വീട്ടിലേക്ക് വിടും. പരിശോധനയില്‍ നെഗറ്റീവായവരെയും വീട്ടില്‍ നിരീക്ഷണത്തില്‍ വിടും. പോസിറ്റീവാകുന്നവരെ വൈദ്യപരിശോധനയ്ക്ക് ശേഷം വീട്ടിലോ കോവിഡ് കെയര്‍ സെന്ററിലോ ആശുപത്രിയിലോ നിരീക്ഷണത്തില്‍ കഴിയണം.

Keywords: How can travellers avoid COVID-19 quarantine in India?, UAE, INDIA, Dubai, Mask, COVID, Airindia, PCR Test, Upload, Thermal Scanning, Self Declaration

Post a Comment