ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 01.08.2020) ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്റെ (55 വയസ്സ്) മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ്- 19 രോഗബാധ മൂലമാണ് അജിതന്റെ മരണം. ഇത് അതീവ ദുഃഖകരമായ വാര്‍ത്തയാണിത്.

കോവിഡ് മഹാമാരിക്കെതിരെ നമ്മള്‍ പടുത്തുയര്‍ത്തിയ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സ്തുത്യര്‍ഹമായ സേവനമാണ് കേരള പൊലീസും കാഴ്ചവച്ചത്. അവിശ്രമം, നിര്‍ഭയം അവര്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് മറ്റു പ്രദേശങ്ങളില്‍ ഭീകരാവസ്ഥ സൃഷ്ടിച്ച രോഗത്തെ ഇവിടെ ഫലപ്രദമായി ചെറുക്കാന്‍ സാധിച്ചത്.

Chief Minister condolence of Ajithan's death, Thiruvananthapuram, News, Chief Minister, Pinarayi vijayan, Police, Death, Kerala

എന്നാല്‍ അതിനിടയിലാണ് അജിതന്‍ വിടവാങ്ങിയത്. സമൂഹത്തിനും പൊലീസിനും അദ്ദേഹത്തിന്റെ അകാല വിയോഗം വലിയ നഷ്ടമാണ്. ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതല്‍ ആത്മവീര്യത്തോടെ കര്‍മനിരതരായിക്കൊണ്ട്, അജിതന്റെ ജീവിതത്തോട് നീതി പുലര്‍ത്താന്‍ ഏവര്‍ക്കുമാകണം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു.

Keywords: Chief Minister condolence of Ajithan's death, Thiruvananthapuram, News, Chief Minister, Pinarayi vijayan, Police, Death, Kerala.
ad