Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ നിര്‍മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതി അനുവദിക്കണമെന്ന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് അനുമതി

ഇന്ത്യയില്‍ നിര്‍മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതിNew Delhi, News, Health, Health & Fitness, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.08.2020) ഇന്ത്യയില്‍ നിര്‍മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതി അനുവദിക്കണമെന്ന, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കോവിഡ് 19 മായി ബന്ധപ്പെട്ട മന്ത്രിതല സംഘത്തിന്റെ അനുമതി.

തദ്ദേശീയമായി നിര്‍മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ വിദേശ വാണിജ്യ ഡയറക്ടര്‍ ജനറലിനു (DGFT) നിര്‍ദേശവും നല്‍കി. രാജ്യത്തെ കോവിഡ് മരണനിരക്ക് തുടര്‍ച്ചയായി കുറയുന്നത് കണക്കിലെടുത്താണ് ഈ തന്ത്രപ്രധാനമായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. നിലവില്‍ 2.15 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ചികിത്സയില്‍ കഴിയുന്നതില്‍ വളരെ കുറച്ചു രോഗികള്‍ മാത്രമാണ് വെന്റിലേറ്റര്‍ സഹായം തേടുന്നത് എന്നതിന് തെളിവാണ് കുറഞ്ഞ മരണനിരക്ക്.

 Centre allows export of ventilators as case fatality rate drops to 2.15%. Coronavirus, New Delhi, News, Health, Health & Fitness, National.

2020 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ചികിത്സയില്‍ കഴിയുന്നതില്‍ 0.22 ശതമാനം രോഗികള്‍ക്ക് മാത്രമാണ് വെന്റിലേറ്റര്‍ സൗകര്യം ആവശ്യമായിരുന്നത്. കൂടാതെ വെന്റിലേറ്ററുകളുടെ തദ്ദേശീയ ഉത്പാദനത്തിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 2020 ജനുവരിയേക്കാള്‍ ഇരുപതിലധികം പുതിയ കമ്പനികള്‍ വെന്റിലേറ്ററുകള്‍ തദ്ദേശീയമായി നിര്‍മിക്കുന്നുണ്ട്.

കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് വെന്റിലേറ്ററുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് 2020 മാര്‍ച്ചില്‍ ഇവയുടെ കയറ്റുമതിക്കു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡി ജി എഫ് ടി വിജ്ഞാപനം നമ്പര്‍. 53 പ്രകാരം എല്ലാത്തരം വെന്റിലേറ്ററുകളുടെ കയറ്റുമതിയും 2020 മാര്‍ച്ച് 24 മുതല്‍ തടഞ്ഞുകൊണ്ട് ഉത്തരവായിരുന്നു. ഇവയുടെ കയറ്റുമതി അനുവദിച്ച് ഉത്തരവായതോടുകൂടി ആഗോള രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വെന്റിലേറ്റര്‍കള്‍ക്ക് പുതിയ വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Keywords: Centre allows export of ventilators as case fatality rate drops to 2.15%. Coronavirus, New Delhi, News, Health, Health & Fitness, National.