SWISS-TOWER 24/07/2023

ഐസ്‌ക്രീം കഴിക്കുന്നതിനിടെ അടുത്തിരുന്ന നായ ചാടിവീണു; ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ന്നപ്പോള്‍ മുന്നോട്ടു നീങ്ങിയ കാര്‍ കട ഇടിച്ച് തെറിപ്പിച്ചു; 4 പേര്‍ക്ക് പരിക്ക്; ഫാഷന്‍ ഡിസൈനറായ യുവതി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 02.08.2020) യുവതി ഓടിച്ച ബി എം ഡ ബ്ല്യു കാറിടിച്ച് നാലു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഡെല്‍ഹി ലജ്പത് നഗറിലെ അമര്‍ കോളനിയിലാണു സംഭവം. സംഭവത്തില്‍ ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ റോഷ്‌നി അറോറ(29) അറസ്റ്റിലായി. ഇവര്‍ പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.

സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. തെരുവില്‍ സ്ഥാപിച്ച സെക്യൂരിറ്റി ക്യാമറയില്‍ നിന്നും ലഭിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്നുണ്ട്.

ഐസ്‌ക്രീം കഴിക്കുന്നതിനിടെ അടുത്തിരുന്ന നായ ചാടിവീണു; ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ന്നപ്പോള്‍ മുന്നോട്ടു നീങ്ങിയ കാര്‍ കട ഇടിച്ച് തെറിപ്പിച്ചു; 4 പേര്‍ക്ക് പരിക്ക്; ഫാഷന്‍ ഡിസൈനറായ യുവതി അറസ്റ്റില്‍

സംഭവത്തെ കുറിച്ച് യുവതി പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്;

കാറിലിരുന്ന് ഐസ്‌ക്രീം കഴിക്കുന്നതിനിടെ അടുത്തിരുന്ന നായ തന്റെ മേല്‍ ചാടിയപ്പോള്‍ അറിയാതെ ആക്‌സിലറേറ്റര്‍ അമര്‍ത്തിയെന്നാണ്. ഇതോടെ മുന്നോട്ടു നീങ്ങിയ കാര്‍ ഐസ്‌ക്രീം കച്ചവടക്കാരനെയും മറ്റു മൂന്ന് പേരെയും ഇടിക്കുകയായിരുന്നു. അതിനുശേഷം ഏതാനും മീറ്റര്‍ കൂടി വണ്ടി നീങ്ങി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ യുവതി മദ്യപിച്ചിരുന്നില്ലെന്നും കണ്ടെത്തി.

മുകേഷ് കുമാര്‍, സപാന കുമാരി, ഹര്‍ഷിത് കൗര്‍, ഐസ്‌ക്രീം കച്ചവടക്കാരന്‍ ഗുഡ്ഡു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുകേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിസിപി ആര്‍ പി മീന പറഞ്ഞു. ഐസ്‌ക്രീം എടുക്കുന്നതിനിടെ തന്നെ കാര്‍ ഇടിച്ചിട്ടുവെന്നും ഐസ്‌ക്രീം സ്റ്റാള്‍ തകര്‍ത്തെന്നുമാണു മുകേഷിന്റെ മൊഴി.

Keywords:  Caught On Camera: Fashion Designer Rams 4 With BMW In South Delhi, New Delhi, News, Injured, hospital, Treatment, Injured, Car, Police, Arrested, Video, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia