കുവൈറ്റുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിമാന സര്‍വീസ് പുനരാരംഭിക്കണം: കെ സുധാകരന്‍ എം പി

കുവൈറ്റുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിമാന സര്‍വീസ് പുനരാരംഭിക്കണം: കെ സുധാകരന്‍ എം പി

കണ്ണൂര്‍: (www.kvartha.com 02.08.2020) കുവൈറ്റും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുടങ്ങിക്കിടക്കുന്ന വിമാന സര്‍വ്വീസ് അടിയന്തിരമായി പുന:രാരംഭിക്കണമെന്ന് കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്താന്‍ പ്രൈവറ്റ് ചാര്‍ട്ടേര്‍ഡ് വിമാന കമ്പനികള്‍ക്കും വന്ദേഭാരത് മിഷന്‍ ഫ്‌ലൈറ്റുകള്‍ക്കും അനുമതി നല്‍കാത്തത് നൂറുകണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയിക്കുകയാണ്.

കോവിഡിന്റെ യാത്ര നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് അവധിക്കായി എത്തിയ അനേകം ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികളുള്‍പ്പെടെ കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തിരികെ ജോലിക്ക് പ്രവേശിക്കുവാനാവാതെ കഷ്ടത അനുഭവിക്കുകയാണ്.


ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വ്വീസിന് നിലവില്‍ അനുമതി കൊടുക്കാത്തതിനാല്‍ ഗര്‍ഭിണികളും മറ്റ് മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടുന്നവരും ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ കുവൈറ്റില്‍ നിന്നും അനേകം ഇന്ത്യക്കാരാണ് അടിയന്തിര സാഹചര്യങ്ങളില്‍ പോലും തിരികെ നാട്ടിലെത്താന്‍ കഴിയാതെ വലയുന്നത്.

അടിയന്തര പ്രാധാന്യത്തോടെ കുവൈറ്റ് ഗവണ്‍മെന്റുമായി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും വിദേശകാര്യ വകുപ്പ് മന്ത്രി ഡോ.എസ് ജയശങ്കറിനും കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിക്കും കെ സുധാകരന്‍ എം പി കത്തയച്ച് ആവശ്യപ്പെട്ടു.Keywords: Kannur, Kerala, News, Air Plane, Kuwait, Gulf, K.Sudhakaran, MP, Air services should be resumed: K Sudhakaran MP
ad