SWISS-TOWER 24/07/2023

വസ്തുതര്‍ക്കത്തെ ചൊല്ലിയുള്ള പരാതിയുമായെത്തിയ യുവതിക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ട് മധുര പ്രതികാരം; സ്റ്റേഷനില്‍ എത്തുന്ന യുവതികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നത് ഉദ്യോഗസ്ഥന്റെ പതിവ് പ്രവര്‍ത്തി; സംഭവം വിവാദമായതോടെ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 01.07.2020) വസ്തുതര്‍ക്കത്തെ ചൊല്ലിയുള്ള പരാതിയുമായെത്തിയ യുവതിക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ട് യുവതിയുടെ മധുര പ്രതികാരം. സ്റ്റേഷനില്‍ എത്തുന്ന യുവതികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നത് ഉദ്യോഗസ്ഥന്റെ പതിവ് പ്രവര്‍ത്തിയെന്ന് ആരോപണം. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.

ഉത്തര്‍ പ്രദേശിലെ ദോരിയയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംഭവം യുപി പൊലീസിനാകെ നാണക്കേടായിരിക്കയാണ്. ബട്‌നി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ഭിഷം പാല്‍ സിംഹ് ആണ് വിവാദ പുരുഷന്‍. വസ്തുതര്‍ക്കത്തെ ചൊല്ലിയുള്ള പരാതിയുമായെത്തിയ യുവതിയുടെ മുന്നിലാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഉദ്യോഗസ്ഥന്‍ അശ്ലീലപ്രദര്‍ശനം നടത്തിയത്. യുവതി തന്നെയാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായും സസ്‌പെന്‍ഡ് ചെയ്തതായും ദോരിയ എസ് പി അറിയിച്ചു.

വസ്തുതര്‍ക്കത്തെ ചൊല്ലിയുള്ള പരാതിയുമായെത്തിയ യുവതിക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ട് മധുര പ്രതികാരം; സ്റ്റേഷനില്‍ എത്തുന്ന യുവതികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നത് ഉദ്യോഗസ്ഥന്റെ പതിവ് പ്രവര്‍ത്തി; സംഭവം വിവാദമായതോടെ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വസ്തുതര്‍ക്കത്തെ ചൊല്ലിയുള്ള പരാതിയുമായെത്തിയ യുവതിയെ എസ് എച്ച് ഒയുടെ അടുത്തേക്ക് പൊലീസുകാര്‍ പറഞ്ഞുവിട്ടു. ഈ സമയത്താണ് ഉദ്യോഗസ്ഥന്‍ ലൈംഗികാവയവം പുറത്തിട്ട് അശ്ലീല പ്രദര്‍ശനം നടത്തിയത്.

നേരത്തെയും ഉദ്യോഗസ്ഥനില്‍നിന്ന് സമാന അനുഭവമുണ്ടായിരുന്നതായി യുവതി പറയുന്നു. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അടുത്തിടെ പലതവണ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. രണ്ടോ മൂന്നോ തവണ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ മോശമായി പെരുമാറുകയും ചെയ്തു. എന്നാല്‍ പരാതി നല്‍കാനുള്ളതിനാല്‍ അത് കണ്ടില്ലെന്ന് നടിച്ചു. പക്ഷേ, ബന്ധുവായ മറ്റൊരു സ്ത്രീക്കും പൊലീസ് ഉദ്യോഗസ്ഥനില്‍നിന്ന് സമാന അനുഭവമുണ്ടായെന്ന് പിന്നീട് അറിഞ്ഞു.

ഇതോടെയാണ് കഴിഞ്ഞ തവണ പൊലീസ് സ്റ്റേഷനില്‍ പോയ സമയത്ത് വീഡിയോ പകര്‍ത്താന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. സാമൂഹികമാധ്യമങ്ങളിലടക്കം ഉദ്യോഗസ്ഥന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു.

Keywords:  UP police officer masturbates in front of woman at police station, gets suspended after video goes viral,Mobile Phone, News, Police Station, Allegation, Controversy, Complaint, Woman, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia