സുശാന്ത് സിംഗിന്റെ ദില്‍ ബെച്ചാരായുടെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്; തകര്‍ത്തത് അവേഞ്ചേഴ്‌സിന്റെ റെക്കോര്‍ഡ്

സുശാന്ത് സിംഗിന്റെ ദില്‍ ബെച്ചാരായുടെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്; തകര്‍ത്തത് അവേഞ്ചേഴ്‌സിന്റെ റെക്കോര്‍ഡ്

മുംബൈ: (www.kvartha.com 09.07.2020)  സുശാന്ത് സിംഗിന്റെ ദില്‍ ബെച്ചാരായുടെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്. ഹോളിവുഡ് ചിത്രം അവേഞ്ചേഴ്‌സിന്റെ റെക്കോര്‍ഡ് വരെ ട്രെയിലര്‍ മറികടന്നു. ഇതുവരെ അഞ്ചേകാല്‍ കോടിയോളം പേരാണ് ട്രെയിലര്‍ കണ്ടത്. മാത്രമല്ല 88 ലക്ഷം ലൈക്കുകളാണ് ലഭിച്ചുരിക്കുന്നത്. ജൂലൈ 24 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി സൗജന്യമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുകേഷ് ഛബ്രയാണ് സംവിധായകന്‍.

പ്രണയത്തില്‍ ചാലിച്ച സിനിമയില്‍ സഞ്ചന സംഘിയാണ് നായികയായി വേഷമിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം ചെയ്തിരിക്കുന്നത്.

Keywords: National, News, Cine Actor, Cinema, Film, Bollywood, Hollywood, Actor, Actress, A.R Rahman, Saif Ali khan, Trailer of Sushanth's Dil Bachara breaks record of Avengers.
ad