കാര്യങ്ങള്‍ കൈവിട്ടുപോകുന്നു; കര്‍ണാടകയില്‍ സമൂഹവ്യാപനം സമ്മതിച്ച് മന്ത്രി

ബെംഗളൂരു: (www.kvartha.com 07.07.2020) സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും സമൂഹ വ്യാപനം ഉണ്ടെന്നും സമ്മതിച്ച് കര്‍ണാടക മന്ത്രി ജെ സി മധുസ്വാമി രംഗത്ത്. സാമൂഹിക വ്യാപനമുണ്ടാവുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുംകുരു ജില്ലയുടെ ചുമതല വഹിക്കുന്നയാളാണ് മധുസ്വാമി.രോഗവ്യാപനം തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും മധുസ്വാമി പറഞ്ഞു.

'സമ്പര്‍ക്കത്തെ തുടര്‍ന്ന രോഗം ബാധിച്ച് തുംകുരു കൊവിഡ് ആശുപത്രിയില്‍ പ്രവേശിച്ച എട്ട് പേരുടെ നില ഗുരുതരമാണ്. അവരുടെ ജീവന്‍ നിലനിര്‍ത്താമെന്നതിന് ഒരുറപ്പും നിലവില്‍ പറയാനാവില്ല. സാമൂഹിക വ്യാപനം ഉണ്ടാകുന്നുണ്ട് എന്നാണ് ഞങ്ങളിപ്പോള്‍ ഭയപ്പെടുന്നത്', മധുസ്വാമി പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി സി എം അശ്വത് നാരായണ്‍ എന്നിവര്‍ സമൂഹവ്യാപനം ഇല്ലെന്നാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മധുസ്വാമിയുടെ പ്രസ്താവന പുറത്ത് വന്നത്.

1843 പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25000 കടന്നു. 401 പേര്‍ കര്‍ണാടകയില്‍ മാത്രമായി കൊവിഡ് ബാധിച്ച് മരിച്ചു.

News, National, India, Karnataka, Minister, COVID-19, Health, Yediyurappa, CM, Report, There's 'community transmission of corona virus' in the state, says Karnataka minister
Keywords: News, National, India, Karnataka, Minister, COVID-19, Health, Yediyurappa, CM, Report, There's 'community transmission of corona virus' in the state, says Karnataka minister
Previous Post Next Post