കാറില്‍ യാത്ര ചെയ്യവെ ഭീകരാക്രമണം; മുത്തച്ഛന്‍ കൊല്ലപ്പെട്ടു; മൃതദേഹത്തിനരികില്‍ ഒറ്റപ്പെട്ടിരുന്ന മൂന്നു വയസ്സുകാരനെ ബുള്ളറ്റുകളില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായി അമ്മയെ ഏല്‍പിച്ച് കശ്മീര്‍ പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com 01.07.2020) കശ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിനരികില്‍ ഒറ്റപ്പെട്ടിരുന്ന മൂന്നു വയസ്സുകാരനെ ബുള്ളറ്റുകളില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായി അമ്മയെ ഏല്‍പിച്ചു.

കശ്മീര്‍ പൊലീസാണ് കുട്ടിയ രക്ഷപ്പെടുത്തി സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റിയത്. സംഭവം സ്ഥിരീകരിച്ച് കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നടക്കന്‍ കശ്മീര്‍ ടൗണിലൂടെ ഒരു പൊലീസുകാരന്‍ കുഞ്ഞിനേയും എടുത്തുകൊണ്ടുപോകുന്ന ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമയിലെ ട്രാല്‍ മേഖലയിലാണ് ആക്രമണം നടന്നത്.

കാറില്‍ യാത്ര ചെയ്യവെ ഭീകരാക്രമണം; മുത്തച്ഛന്‍ കൊല്ലപ്പെട്ടു; മൃതദേഹത്തിനരികില്‍ ഒറ്റപ്പെട്ടിരുന്ന മൂന്നു വയസ്സുകാരനെ ബുള്ളറ്റുകളില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായി അമ്മയെ ഏല്‍പിച്ച് കശ്മീര്‍ പൊലീസ്

ശ്രീനഗറില്‍ നിന്ന് ഹന്ദ്വാരയിലേക്ക് മുത്തച്ഛനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു കുട്ടി. യാത്രക്കിടെയാണ് ഭീകരാക്രമണം ഉണ്ടാവുകയും മുത്തച്ഛന്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതോടെ തനിച്ചായ കുഞ്ഞിനെ സംഭവം സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് കുഞ്ഞിനെ അമ്മയുടെ അടുക്കല്‍ എത്തിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. പട്രോളിംഗിനിറങ്ങിയ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. മറ്റ് രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. മറ്റ് മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ആകമണത്തില്‍ പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചു. പ്രദേശത്ത് പരിശോധന ഊര്‍ജിതമാക്കി.

Keywords:  Sopore encounter: Police save 3-year-old from getting hit by bullets,New Delhi, News, Killed, Injured, Twitter, Child, Police, Jammu, Kashmir, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia