Follow KVARTHA on Google news Follow Us!
ad

കോവിഡ് കാലത്ത് പി എസ് സിയും രാജ്യത്തിന് മാതൃകയാകുന്നു; 9000 നിയമനങ്ങള്‍ നടത്തി; പിന്‍വാതില്‍ നിയമനം തകൃതിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് മാതൃകയായപ്പോള്‍ ഒന്‍പതിനായിരത്തിലധികം നിയമനങ്ങള്‍ നടത്തി സംസ്ഥാന പബ്‌ളി Kerala, News, PSC, State, COVID-19, corona, virus, Kvartha, Chairman, hospital, Nurse, Auto Driver, Health, Inspection, Police, Psc appointed 9000 candidates during COVID. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.07.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് മാതൃകയായപ്പോള്‍ ഒന്‍പതിനായിരത്തിലധികം നിയമനങ്ങള്‍ നടത്തി സംസ്ഥാന പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ രാജ്യത്തിന് മാതൃകയാകുന്നു. രാജ്യത്തെ മറ്റൊരു പബ്‌ളിക് സര്‍വ്വീസ് കമ്മീഷനും ഇത്തരത്തില്‍ നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍ കെവാര്‍ത്തയോട് വ്യക്തമാക്കി. അസിസ്റ്റന്റ് സര്‍ജ്ജന്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, എസ്.ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ്, എല്‍.ഡി.സി, ഡ്രൈവര്‍മാര്‍, എല്‍.പി ടീച്ചേഴ്‌സ് തുടങ്ങിയ അറുപതോളം തസ്തികകളിലായാണ് ഇത്രയും നിയമനങ്ങള്‍ നടത്തിയതെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. 



കഴിഞ്ഞ മൂന്ന് മാസത്തിനിടെ 125 റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചെന്നും ഇവയില്‍ നിന്ന് വേണ്ടത്ര നിയമനങ്ങള്‍ നടത്തിയില്ലെന്നും പരാതികള്‍ ഉയരുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആയിരത്തിലധികം റാങ്ക് ലിസ്റ്റുകളാണ് നിലവിലുള്ളതെന്നും ഓരോ റാങ്ക് ലിസ്റ്റും കാലാവധി തീരുമ്പോള്‍ അവസാനിക്കുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്നും ചെയര്‍മാന്‍ പറഞ്ഞു. പുതിയ റാങ്ക് പട്ടികകള്‍ ഉടന്‍ വരില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ജൂലൈ ഒന്നിന് പത്ത് റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചതെന്നും നിയമനം പ്രതിസന്ധിയിലാകുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സൈസ് വുമണ്‍ സിവില്‍ ഓഫീസര്‍ തസ്തികയിലേക്ക് അടക്കമുള്ള കായികക്ഷമതാ പരീക്ഷ എന്ന് തുടങ്ങാനാകുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കിയില്ല. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ഡോക്ടര്‍മാര്‍, പൊലീസ്, ആംബുലന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ ഫിസിക്കല്‍ പരീക്ഷ നടത്തുന്നതിന് വേണം. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും ഉദ്യോഗാര്‍ത്ഥികളും ഒരുമിച്ച് തീരുമാനം എടുത്താല്‍ ഫിസിക്കല്‍ നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ ഏതെങ്കിലും ഒരു ഉദ്യോഗാര്‍ത്ഥി തടസ്സം ഉന്നയിച്ചാല്‍ ഇത് നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിദുരന്തത്തിന്റെ മറവില്‍ പി.എസ്.സി നിയമനം മരവിപ്പിക്കുന്നതായി കഴിഞ്ഞ 23ന് കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. നിന്നും ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന പരാതി. രണ്ട് പ്രകൃതിദുരന്തത്തിന്റെയും ഇപ്പോഴത്തെ കൊവിഡ് മഹാമാരിയും മറയാക്കിയാണ് സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനം നടത്തുന്നതെന്ന് ഉദ്യോഗാര്‍ത്ഥികളും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനും ആരോപിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്നായി ചുരുക്കിയത് സര്‍ക്കാര്‍ യുവാക്കളോട് ചെയ്ത വഞ്ചനയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അഥേസമയം നിയമനങ്ങള്‍ വേഗത്തിലാക്കാനാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ചുരുക്കിയതെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൊവിഡ് കാരണം 60 മുതല്‍ 70 ശതമാനം വരെ ഉദ്യോഗസ്ഥന്മാരുടെ അഭാവം ഓഫീസ് കാര്യങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും വിവരാവകാശങ്ങള്‍ക്കുള്ള മറുപടി പോലും ലഭിക്കാന്‍ തടസ്സം നേരിടേണ്ടി വരുന്നതായും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

മാറി മാറി വന്ന സര്‍ക്കാറുകള്‍ ചെയ്ത പോലെ ഒരു വര്‍ഷം അധിക കാലാവധി നല്‍കുകയും നിയമനങ്ങള്‍ ത്വരിതഗതിയില്‍ ആക്കുകയും ചെയ്യണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുകയും നിയമനം ത്വരിതപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനും തയ്യാറെടുക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സമരങ്ങള്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും റാങ്ക്ഹോള്‍ഡേഴ്സ് പ്രതിനിധി മുത്വലിബ് മാസ്റ്റര്‍ കെവാര്‍ത്തയോട് പറഞ്ഞു. പല വകുപ്പിലും പിന്‍ വാതില്‍ നിയമന നീക്കം നടക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്ക് സ്ഥിരം നിയമനം നല്‍കാനുള്ള നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ പുറത്ത് വന്നത് തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണെന്നും ഇവര്‍ പറയുന്നു.

Keywords: Kerala, News, PSC, State, COVID-19, corona, virus, Kvartha, Chairman, hospital, Nurse, Auto Driver, Health, Inspection, Police, Psc appointed 9000 candidates during COVID.