ഭര്‍ത്താവിനൊപ്പം കാറിനുള്ളില്‍ മറ്റൊരു സ്ത്രീ; പിന്തുടര്‍ന്നെത്തിയ ഭാര്യ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ബഹളം വെച്ചു; പിന്നീട് നടന്നത്!

 


മുംബൈ: (www.kvartha.com 13.07.2020) ഭര്‍ത്താവിനൊപ്പം കാറിനുള്ളില്‍ മറ്റൊരു സ്ത്രീ, ഇരുവരേയും പിന്തുടര്‍ന്നെത്തിയ ഭാര്യ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ബഹളം വെച്ചു. ദമ്പതികള്‍ തമ്മിലുള്ള കലഹം നടുറോഡിലായതോടെ നീണ്ടപ്പോള്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുംബൈ പെഡാര്‍ റോഡില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കറുത്ത നിറത്തിലുള്ള റേഞ്ച് റോവര്‍ കാറിലുണ്ടായിരുന്ന ഭര്‍ത്താവിനെയും യുവതിയെയുമാണ് വെളുത്ത കാറില്‍ പിന്തുടര്‍ന്നെത്തിയ ഭാര്യ നടുറോഡില്‍ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടു. കാറിന് മുന്നില്‍തന്നെ നിലയുറപ്പിച്ച യുവതി ഉറക്കെ ബഹളംവെയ്ക്കുകയും കാറിന്റെ ബോണറ്റിന് മുകളില്‍ കയറി ചില്ലില്‍ അടിക്കുകയും ചെയ്തു.
ഭര്‍ത്താവിനൊപ്പം കാറിനുള്ളില്‍ മറ്റൊരു സ്ത്രീ; പിന്തുടര്‍ന്നെത്തിയ ഭാര്യ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ബഹളം വെച്ചു; പിന്നീട് നടന്നത്!


സംഭവം കണ്ടെത്തിയ പൊലീസുകാര്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ യുവതി അല്പം അയഞ്ഞതോടെ ഭര്‍ത്താവ് കാര്‍ മുന്നോട്ടെടുത്ത് റോഡരികില്‍ നിര്‍ത്തി. തുടര്‍ന്ന് ഭര്‍ത്താവ് തിരികെയെത്തി ഭാര്യയോടൊപ്പം അവരുടെ കാറില്‍ കയറി പോവുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും നടുറോഡില്‍ വാഹനം നിര്‍ത്തി ഗതാഗതം തടസപ്പെടുത്തിയതിന് യുവതിക്കെതിരെ പിഴ ഈടാക്കുമെന്നും ഇതിനായി ഇ-ചലാന്‍ പുറപ്പെടുവിച്ചതായും പൊലീസ് പറഞ്ഞു.

Keywords:  Mumbai: Couple’s fight spills onto road, video goes viral, Mumbai, News, Local-News, Illegal-traffic, Police, Passenger, Complaint, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia