സ്വർണക്കടത്ത്: കാസർകോട് സ്വദേശി ക​ണ്ണൂ​ര്‍ വിമാനത്താവള​ത്തി​ല്‍ പി​ടി​യി​ലാ​യി

കണ്ണൂ​ര്‍ : (www.kvartha.com 01.07.2020) കോ​വി​ഡ് കാ​ല​ത്ത് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ല്‍ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​റെ മറവിൽ വീ​ണ്ടും സ്വ​ര്‍​ണ​ക്ക​ട​ത്ത്. 48 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി കാ​സ​ര്‍കോട് സ്വ​ദേ​ശി ക​ണ്ണൂ​ര്‍ വിമാനത്താവള​ത്തി​ല്‍ പി​ടി​യി​ലാ​യി. കാ​സ​ര്‍​കോട് സ്വ​ദേ​ശി അ​ബ്ദു​ള്ള​യി​ല്‍ ​നി​ന്നാ​ണ് 990 ഗ്രാം ​സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ചൊവ്വാഴ്ച വൈ​കു​ന്നേ​രം റാ​സ​ല്‍ ഖൈ​മ​യി​ല്‍​ നി​ന്നു​ള്ള സ്‌​പൈ​സ് ജെ​റ്റ് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ബ്ദു​ള്ള. പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ര​ണ്ടു കെ​ട്ടു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ചു​വ​ച്ച​നി​ല​യി​ല്‍ സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

Man arrested at Kannur airport for smuggling gold, Kannur, News, Kannur Airport, kasaragod, Natives, Arrested, Customs, Gold, Malappuram, Kerala

പേ​സ്റ്റ് രൂ​പ​ത്തി​ലാ​യി​രു​ന്നു സ്വ​ര്‍​ണ​മു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു കി​ലോ 350 ഗ്രാം ​തൂ​ക്കം വ​രു​ന്ന പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​പ്പോ​ള്‍ 990 ഗ്രാം ​തൂ​ക്ക​മാ​ണു ല​ഭി​ച്ച​ത്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ല്‍ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നി​ടെ മൂ​ന്നാം​ത​വ​ണ​യാ​ണ് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ദുബൈയി​ല്‍​നി​ന്ന് ഫ്‌​ളൈ ദുബൈ വി​മാ​ന​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം മ​ണ​ക്കാ​ട് സ്വ​ദേ​ശി ഉ​സ്മാ​നി​ല്‍​നി​ന്ന് 20 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വും കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യി​ല്‍​നി​ന്ന് 112 ഗ്രാം ​സ്വ​ര്‍​ണ​വും പി​ടി​കൂ​ടി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ല്‍ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ര്‍ ഇ വി​കാ​സ്, ക​സ്റ്റം​സ് സൂ​പ്ര​ണ്ടു​മാ​രാ​യ കെ ​സു​കു​മാ​ര​ന്‍, വി നാ​യി​ക്, സ​ന്ദീ​പ്, ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​രാ​യ എ​ന്‍ അ​ശോ​ക് കു​മാ​ര്‍, യ​ദു കൃ​ഷ്ണ​ന്‍, കെ ​വി രാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Keywords: Man arrested at Kannur airport for smuggling gold, Kannur, News, Kannur Airport, kasaragod, Natives, Arrested, Customs, Gold, Malappuram, Kerala.
Previous Post Next Post