Follow KVARTHA on Google news Follow Us!
ad

പൊന്നിന് വില കുതിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി 'പൊന്നുരുക്കുന്നു'

പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്ന് പറയുമ്പോലെയല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമുണ്ട്. അദ്ദേഹം ആഭര Kerala, News, Politics, Oommen Chandy, Gold, Chief Minister, Protest, Gold Price, Worker, LDF, UDF, KPCC, KPCC OBC protest against LDF Government for Abolition of Gold Workers Welfare Fund Board. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.07.2020) പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്ന് പറയുമ്പോലെയല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമുണ്ട്. അദ്ദേഹം ആഭരണ നിര്‍മാണ തൊഴിലാളിയായി ജനങ്ങളുടെ മധ്യത്തിലേക്ക് എത്തുകയാണ്. ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപടിക്കെതിരെ കെപിസിസി ഒ ബി സി വിഭാഗം വ്യാഴാഴ്ച തിരുവനന്തപുരം തൊഴില്‍ ഭവന് മുന്നില്‍ നടത്തുന്ന സമരം പൊന്നുരുക്കി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്വര്‍ണ വില വര്‍ദ്ധിക്കുകയും പഴയ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി പുതിയവ നിര്‍മിക്കുന്നതിന് ഡിമാന്‍ഡ് കൂടുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലൊരു സമരം.


ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിര്‍ത്തണം, പരമ്പരാഗത തൊഴില്‍ മേഖലകളെ തകര്‍ക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിരവധി സമരപരിപാടികള്‍ക്ക് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായാണ്. പരമ്പരാഗത തൊഴിലുകളെ

ഇല്ലാതാക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിന്റെ ഭാഗമായാണ് ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഷോപ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയില്‍ ലയിപ്പിക്കുന്നതെന്ന് കെപിസിസി ഒ ബി സി വിഭാഗം ആരോപിക്കുന്നു.

പരമ്പരാഗതമായി ആഭരണ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ക്ഷേമനിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ജ്വല്ലറി ഉടമകളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ ജ്വല്ലറികളില്‍ ജോലി ചെയ്യുന്ന ആഭരണ നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധിയുടെ ഒരു വിഹിതം ഉടമകളാണ് അടയ്ക്കേണ്ടത്. പല ഉടമകളും അത് കൃത്യമായി ചെയ്യാറില്ലെന്നും അതിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും തൊഴിലാളികള്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.

വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടവരാണ് ആഭരണ നിര്‍മാണ മേഖലയില്‍ കൂടുതലായും ജോലി ചെയ്യുന്നത്. ഈ സമുദായത്തിലുള്ള തൊഴിലാളികളെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുമ്പോള്‍ തന്നെ ക്രീമിലെയര്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അവര്‍ക്ക് ബാധകമല്ല എന്ന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Keywords: Kerala, News, Politics, Oommen Chandy, Gold, Chief Minister, Protest, Gold Price, Worker, LDF, UDF, KPCC, KPCC OBC protest against LDF Government for Abolition of Gold Workers Welfare Fund Board.