കണ്ണൂര്‍ സര്‍വകലാശാലവിദൂര വിദ്യാഭ്യാസ പരീക്ഷ പുനഃക്രമീകരിച്ചു

കണ്ണൂര്‍: (www.kvartha.com 01.07.2020) മൂന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകള്‍പുനഃക്രമീകരിക്കുന്നതിന് മുന്നോടിയായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, സെല്‍ഫ് ഫിനാന്‍സിങ് മാനേജ്‌മെന്റ് അസോസിയേഷന്‍, പാരലല്‍ കോളജ് അസോസിസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

ചര്‍ച്ചയ്ക്ക് ശേഷം പരീക്ഷകള്‍ ജൂലൈ ആറു മുതല്‍ നടത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുണ്ടാവില്ല. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയുമായിരിക്കും പരീക്ഷ.

Kannur University distance education re codinated,Kannur, Education, Examination, Students, Meeting, Kerala

കോവിഡ് 19 സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വെള്ളിയാഴ്ച അര മണിക്കൂര്‍ മുന്‍പും മറ്റ് ദിവസങ്ങളില്‍ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തേണ്ടതാണ്.

പരീക്ഷാ നടത്തിപ്പിനായി മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും കോളജ് അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വിന്‍സന്റ് പി ജെ പറഞ്ഞു.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, അഡ്വ. പി സന്തോഷ് കുമാര്‍, ബിജു കണ്ടക്കൈ, ഡോ. കെ അജയകുമാര്‍, എ നിശാന്ത്, ഡോ. ടി പി അഷ്‌റഫ്, ഡോ. വി എ വില്‍സണ്‍, സര്‍വകലാശാല ജീവനക്കാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Keywords: Kannur University distance education re coordinated, Kannur, Education, Examination, Students, Meeting, Kerala.
Previous Post Next Post