Follow KVARTHA on Google news Follow Us!
ad

സ്വര്‍ണക്കടത്ത്; സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; താല്‍ക്കാലിക നിയമനമെന്ന് അധികൃതര്‍; ഉന്നതരുമായി ബന്ധം

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍Kochi, News, Gold, Smuggling, Probe, Customs, Airport, Kerala,
കൊച്ചി: (www.kvartha.com 06.07.2020) തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥയിലേക്കു നീളുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനുപിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്.

ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. അതിനിടെ, സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ മാര്‍ക്കറ്റിങ് ലൈസന്‍ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. കരാര്‍ ജീവനക്കാരിയായിരുന്ന ഇവരെ സ്വര്‍ണക്കടത്തില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ഇവര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണു സൂചന. സ്വര്‍ണം പിടിച്ചപ്പോള്‍ കേസ് ഒഴിവാക്കുന്നതിനായി സ്വപ്ന ഇടപെടല്‍ നടത്തിയെന്നും വിവരമുണ്ട്.

IT official Swapna Suresh identified as master brain behind Thiruvananthapuram gold smuggling, Kochi, News, Gold, Smuggling, Probe, Customs, Airport, Kerala.

അതേസമയം എയര്‍ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി തയ്യാറാക്കിയതില്‍ സ്വപ്നക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തു. സ്വപ്ന എയര്‍ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരി ആയിരുന്നപ്പോഴാണ് സംഭവം.

വലിയ അളവിലാണ് സ്വപ്നയും സംഘവും സ്വര്‍ണം കടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന അനുഭവത്തില്‍ നയതന്ത്ര ബാഗേജിലെത്തുന്ന വസ്തുക്കളില്‍ പരിശോധന കുറവാണെന്ന തിരിച്ചറിവാണ് ഈ വഴി സ്വര്‍ണകടത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു.

ശരീരത്തിലും മറ്റും ചെറിയ അളവില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നവരെ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിക്കുമ്പോള്‍ സ്വപ്നയുടെ സംഘം കിലോക്കണക്കിനാണ് പുഷ്പം പോലെ കള്ളക്കടത്ത് നടത്തിയത്. ഒരു ഇടപാടില്‍ നിന്നുമാത്രം 25 ലക്ഷത്തില്‍പരം രൂപയാണ് ഇവര്‍ സമ്പാദിച്ചിരുന്നത്.

അതേസമയം ഇത്രയും സാമ്പത്തിക ശേഷിയുണ്ടായിട്ടും സര്‍ക്കാരിന് കീഴിലെ ഐ ടി വകുപ്പില്‍ ജോലിനോക്കിയത് എന്തിനെന്നറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരും. അതുപോലെ തന്നെ ഇത്ര വലിയ അളവില്‍ കടത്തിയ സ്വര്‍ണം ആര്‍ക്കായിരുന്നു കൈമാറിയതെന്ന കാര്യത്തിലും അന്വേഷണം നടത്തും.

ഞായറാഴ്ചയാണ് ദുബൈയില്‍നിന്നു വിമാനത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നു ദിവസം മുന്‍പാണു കാര്‍ഗോ എത്തിയത്. ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ല. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു.

Keywords: IT official Swapna Suresh identified as master brain behind Thiruvananthapuram gold smuggling, Kochi, News, Gold, Smuggling, Probe, Customs, Airport, Kerala.