ഭാര്യ അറിയാതെ നാട്ടിലെത്തിയശേഷം ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലെത്തി ഒളിച്ചിരുന്നു; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഭർത്താവ് ഭാര്യയെ കൊടുവാളിന് വെട്ടി; സംഭവം ഇങ്ങനെ
Jul 17, 2020, 20:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 17.07.2020) ഭാര്യ അറിയാതെ നാട്ടിലെത്തിയശേഷം ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലെത്തി ഒളിച്ചിരുന്ന ഭര്‍ത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. ഭാര്യയുടെ കാമുകനെ കയ്യോടെ പിടികൂടിയ ശേഷം ഇരുവരെയും കൊടുവാളിന് വെട്ടി. കൊല്ലം തെന്മലയിലാണ് സംഭവം. തെന്മല റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ താമസക്കാരിയായ 36കാരിക്കാണ് വെട്ടേറ്റത്.

ഭാര്യയെപ്പറ്റി പലരും പേരുദോഷം പറയുന്നത് കേട്ട് ഇയാള്‍ ആരുമറിയാതെ നാട്ടിലെത്തുകയായിരുന്നു. കോവിഡ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് വീട്ടിലത്തിയ ശേഷം ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു. അപ്പോള്‍ ഭാര്യയുടെ കാമുകനായ പ്രദേശവാസിയായ യുവാവ് വീട്ടിലെത്തുകയായിരുന്നു.
ഇത് കണ്ട് കുപിതനായ ഭര്‍ത്താവ് കൊടുവാളെടുത്ത് ഇരുവരെയും വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കാമുകന്‍ തട്ടിമാറ്റി ഓടി രക്ഷപ്പെട്ടുവെങ്കിലും ഭാര്യയുടെ നെറ്റിയില്‍ വെട്ടേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: Kerala, News, Kollam, Wife, Husband, Love, Youth, Stabbed, Natives, Police, Case, Arrested, Husband stabbed wife and her lover.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.