മകന്‍ മരണപ്പെട്ടതോടെ തനിച്ചായ 22 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛന്‍; ആശീര്‍വദിച്ച് ബന്ധുക്കളും നാട്ടുകാരും

ബിലാസ്പൂര്‍: (www.kvartha.com 06.07.2020) മകന്‍ മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ മകന്റെ 22 കാരിയായ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്. കൃഷ്ണസിംഗ് രാജ്പുത് എന്നയാളാണ് മകന്റെ വിധവയായ ആരതി എന്ന യുവതിയെ വിവാഹം ചെയ്തത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍തൃപിതാവിന്റെ സംരക്ഷണയിലായിരുന്നു യുവതി.

News, National, India, Marriage, Father, Son, Death, Father in law married daughter in law at Bilaspur

രണ്ട് വര്‍ഷം മുമ്പാണ് കൃഷ്ണ സിംഗിന്റെ മകനായ ഗൗതം സിംഗ് മരിച്ചത്. ഇതിന് ശേഷം ആരതിയുടെ ഏകാന്ത ജീവിതത്തെയും ഭാവിയെയും ഓര്‍ത്ത് ഭര്‍തൃപിതാവും സമുദായവും ആശങ്കാകുലരായിരുന്നു. അതിനെ തുടര്‍ന്നാണ് മരുമകളെ വിവാഹം ചെയ്യാന്‍ കൃഷ്ണ സിംഗ് തീരുമാനിച്ചത്. മരുമകള്‍ക്കും കല്യാണത്തിന് സമ്മതമായിരുന്നു.

2016 ലായിരുന്നു 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിംഗിന്റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം. 2018ലാണ് ഗൗതം സിംഗിന്റെ മരണം. വിധവയായ സ്ത്രീകളുടെ പുനര്‍വിവാഹത്തെ അനുവദിക്കുന്ന സമുദായമാണ് ഇവരുടേത്. മരുമകളെ വളരെ നല്ല രീതിയിലാണ് കൃഷ്ണ സിംഗ് സംരക്ഷിച്ചിരുന്നത്. ഭര്‍തൃപിതാവ് തന്നെ വളരെ നന്നായി പരിപാലിച്ചിരുന്നു എന്ന് ആരതിയും പറയുന്നു.

രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങളുടെ അനുമതിയോടെയായിരുന്നു വിവാഹം. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
   
Keywords: News, National, India, Marriage, Father, Son, Death, Father in law married daughter in law at Bilaspur
Previous Post Next Post