SWISS-TOWER 24/07/2023

ദുബൈയില്‍ പാചകവാതകം ചോര്‍ന്ന് സ്‌ഫോടനം

 


ADVERTISEMENT

ദുബൈ: (www.kvartha.com 13.07.2020) ദുബൈയില്‍ പാചകവാതകം ചോര്‍ന്ന് സ്‌ഫോടനം. അല്‍ ഖുസൈസിലെ ഡമാസ്‌കസ് സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തില്‍ തിങ്കളാഴ്ച രാവിലെ നാല് മണിക്കായിരുന്നു അപകടം. സ്‌ഫോടനത്തില്‍ റസ്റ്റോറന്റിന് വന്‍ നാശനഷ്ടമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ഫാര്‍മസിയും സലൂണും അടുത്തുണ്ടായിരുന്ന മൂന്ന് കാറുകളും തകര്‍ന്നിട്ടുണ്ട്. 

ദുബൈയില്‍ പാചകവാതകം ചോര്‍ന്ന് സ്‌ഫോടനം

റസ്റ്റോറന്റ് അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവം നടന്നയുടനെ പൊലീസ് പട്രോള്‍ സംഘങ്ങളും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി സുരക്ഷയെ മുന്നില്‍ കണ്ട് രണ്ട് നില കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെയെല്ലാം ഒഴിപ്പിക്കുകയായിരുന്നു.

പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ബ്രിഗേഡിയര്‍ അബ്ദുല്‍ ഹലീം അല്‍ ഹാഷിമി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. റസ്റ്റോറന്റ് ഉടമകളും മറ്റും തങ്ങളുടെ സ്ഥാപനങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഉപകരണങ്ങളുടെ പരിശോധനകള്‍ യഥാസമയം നടത്തുകയും ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

Keywords:  World, News, Dubai, Gulf, Blast, Fire, Hotel, Car, Restaurant, Damage, Cooking Gas, Leak, Dubai restaurant gutted in gas leak blast.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia