Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ വിവാഹത്തിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന; ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പരാതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെയും ഡി വൈ എഫ് ഐKollam, News, Politics, Marriage, Congress, DYFI, Complaint, Police, Kerala,
കൊല്ലം: (www.kvartha.com 12.07.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെയും ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും വിവാഹത്തിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. അതേസമയം ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പരാതി നല്‍കി. കൊല്ലം എസ് പിക്ക് ഡി വൈ എഫ് ഐയാണ് പരാതി നല്‍കിയത്.

വിവാഹസല്‍ക്കാരത്തിനിടെ മന്ത്രി ഇ പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്താണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മുഖം ചേര്‍ത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ടിജി സുനിലും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ചിത്രം സ്വന്തം പ്രൊഫൈലില്‍ നിന്ന് പങ്കുവെച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കെതിരെയും പരാതി നല്‍കിയെന്ന് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം അറിയിച്ചു.

Complaint against Bindu Krishna to morphing Pinarayi's daughter's marriage photos,Kollam, News, Politics, Marriage, Congress, DYFI, Complaint, Police, Kerala

'നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് മനസ്സിലാക്കണം. മിനിറ്റുകള്‍ക്കുള്ളില്‍ നുണയും അര്‍ധ സത്യങ്ങളും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകും. നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാന്‍ തുടങ്ങൂ,' എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഫേസ്ബുക്കില്‍ പ്രതികരിച്ചു.

വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്‌സ്ആപ്പ് വഴിയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.

Keywords: Complaint against Bindu Krishna to morphing Pinarayi's daughter's marriage photos,Kollam, News, Politics, Marriage, Congress, DYFI, Complaint, Police, Kerala.

Post a Comment