ഹോം നഴ്‌സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഹോം നഴ്‌സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കൊല്ലം: (www.kvartha.com 11.07.2020) ഹോം നഴ്‌സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുലശേഖരപുരം കുഴുവേലി മുക്കിന് സമീപമുള്ള വീട്ടില്‍ കയറി ഹോം നഴ്‌സിനേയും കൂട്ടുകാരിയേയും ഇയാള്‍ അക്രമിക്കുകയും മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് കേടുവരുത്തുകയും ചെയ്തു.

Accused arrested for attacking home nurse and friend, Kollam, News, Local-News, Accused, Arrested, Police, Kerala

കരുനാഗപ്പള്ളി സി ഐ എസ് മഞ്ജു ലാല്‍, സബ് ഇന്‍സ്പക്ടര്‍മാരായ ജയശങ്കര്‍, അലോഷ്യസ്, അലക്‌സാണ്ടര്‍ , എ എസ് ഐ ജയകുമാര്‍, സി പി ഒ മാരായ രാജീവ്, സാബു, രാജേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Accused arrested for attacking home nurse and friend, Kollam, News, Local-News, Accused, Arrested, Police, Kerala.
ad