SWISS-TOWER 24/07/2023

വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന പിതാവിന്റെ എസ്‌യുവി കാറെടുത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും കൂട്ടുകാരും അതിവേഗത്തില്‍ പാഞ്ഞു; നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 2പെണ്‍കുട്ടികളടക്കം 6പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

 


ADVERTISEMENT

ലുധിയാന: (www.kvartha.com 03.07.2020) വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന പിതാവിന്റെ എസ്‌യുവി കാറെടുത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും കൂട്ടുകാരും അതിവേഗത്തില്‍ പാഞ്ഞു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് പെണ്‍കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്. ജൂണ്‍ 30ന് ലുധിയാനയിലെ ഗുരുനാനാക്ക് പബ്ലിക് സ്‌കൂളിന് സമീപമാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

റോഡിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ആറുപേരും സ്‌കൂള്‍ കുട്ടികളാണെന്നും വാഹനം അമിതവേഗത്തില്‍ പായിച്ചതാണ് നിയന്ത്രണം വിടാന്‍ കാരണം എന്നുമാണ് പൊലീസ് പറയുന്നത്.

വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന പിതാവിന്റെ എസ്‌യുവി കാറെടുത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും കൂട്ടുകാരും അതിവേഗത്തില്‍ പാഞ്ഞു; നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 2പെണ്‍കുട്ടികളടക്കം 6പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ജസ്പര്‍താപ് സിംഗ്, ദേവ് കരണ്‍, ഗേര്‍സ് വാക്ക് സിംഗ്, കിരാത്, രണ്ട് കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍ മാസ്റ്റര്‍ ടൗണ്‍ പ്ലാനറായ സുരീന്ദര്‍ സിംഗ് ബിന്ദ്രയുടെ മകനാണ് കാറോടിച്ച ജസ്പര്‍താപ് സിംഗ്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഡിവിഷന്‍ നമ്പര്‍ 5 എസ്എച്ച്ഒ റിച്ച റാണി പറഞ്ഞു. സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയതിനും അജ്ഞാതര്‍ക്കെതിരെ കേസെടുക്കുമെന്നും റിച്ച റാണി പറഞ്ഞു.

സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെയാണ്;

സരഭ നഗര്‍ ഗുരുദ്വാരയില്‍ നിന്ന് വന്ന കാര്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഗുരു നാനാക്ക് പബ്ലിക് സ്‌കൂളിന് സമീപം കാര്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് സിംഗ് വേദിന്റെ വീടിന് എതിര്‍വശത്തായുള്ള മരത്തില്‍ ഇടിച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

കുട്ടികളിലൊരാളാണ് അപകടവിവരം വീട്ടില്‍ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് എല്ലാവരുടേയും ബന്ധുക്കള്‍ സ്ഥലത്തെത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അതേസമയം അപകടത്തില്‍പെട്ട കുട്ടികള്‍ വലിയ വീട്ടില്‍ ഉള്ളവരായതിനാല്‍ പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.



 Keywords:  6 injured after car crashes into tree in Ludhiana, Local-News, News, Gujrath, school, Students, Accident, Social Network, Video, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia