എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ കൊല്ലത്ത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

 



കൊല്ലം: (www.kvartha.com 30.06.2020) എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ കൊല്ലത്ത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ കൊല്ലത്ത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

98.82 എന്ന റെക്കോര്‍ഡ് വിജയശതമാനമാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം നടത്തിയത്.

കൊവിഡ് വൈറസ് വ്യാപനം മൂലം മാര്‍ച്ചില്‍ നിര്‍ത്തി വച്ച പരീക്ഷ മെയ് അവസാനവാരത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് പുനരാരംഭിക്കുകയായിരുന്നു.

കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായി തന്നെ പ്ലസ് വണ്‍ അഡ്മിഷന്‍ പൂര്‍ത്തിയാക്കാനും. ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Keywords: News, Kerala, Kollam, SSLC, Examination, Result, Student, Obscene, Hospital, Treatment, Online, COVID-19, Student tried kill him self for obtaining low marks in SSLC exam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia