ലോകത്താകമാനം നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ കുഞ്ഞുമകന്റെ നിറത്തെ ചൊല്ലി അധിക്ഷേപം; രൂക്ഷ മറുപടിയുമായി ഭാര്യ അയേഷ

 



ന്യൂഡെല്‍ഹി: (www.kvartha.com 24.06.2020) ലോകത്താകമാനം നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ കുഞ്ഞുമകന്റെ നിറത്തെ ചൊല്ലി അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി ഭാര്യ അയേഷ. അയേഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മകന്‍ സൊരാവറിന്റെ ചിത്രത്തിന് താഴെയാണ് ആരാധകന്‍ കമന്റ് ചെയ്തത്. സൊരാവര്‍ നീ കറുത്തവനാണ്, കറുത്തവനായി തന്നെ തുടരൂ എന്നായിരുന്നു ആരാധകന്റെ കമന്റ്.

ലോകത്താകമാനം നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ കുഞ്ഞുമകന്റെ നിറത്തെ ചൊല്ലി അധിക്ഷേപം; രൂക്ഷ മറുപടിയുമായി ഭാര്യ അയേഷ

എന്നാല്‍, മകന്റെ നിറത്തെ പരാമര്‍ശിച്ച കമന്റ് അയേഷക്ക് ഇഷ്ടമായില്ല. തൊലിനിറത്തെക്കുറിച്ച് എന്തിനാണ് ഇത്ര ആകുലത എന്നായിരുന്നു അയേഷയുടെ ചോദ്യം. 'തൊലിയുടെ നിറം ഇത്ര ഗൗരവത്തോടെ കാണുന്നത് അതിശയമുണ്ടാക്കുന്നത്. ഒരു മനുഷ്യന്‍ കറുത്തവനോ വെളുത്തവനോ ഏത് നിറത്തിലുള്ളവനോ ആയിരുന്നതുകൊണ്ട് എന്ത് വ്യത്യാസമാണ് ഉണ്ടാകുക. ഈ നാട്ടിലെ ആളുകളുടെ നിറം ബ്രൗണ്‍ ആണെന്നിരിക്കെ ആ നിറത്തോടുള്ള താല്‍പര്യക്കുറവ് എന്നെ അത്ഭുതപ്പെടുത്തുന്നു. സ്വന്തം വ്യക്തിത്വത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ് ഈ നടപടി. സത്യത്തെ നിങ്ങള്‍ എത്രമാത്രം തള്ളിപ്പറയുന്നുവോ അത്രയും നിങ്ങള്‍ വേദനിക്കും'-അയേഷ കുറിച്ചു.


View this post on Instagram

A post shared by Shikhar Dhawan (@shikhardofficial) on
ഇതോടെ ആരാധകന്‍ കമന്റ് പിന്‍വലിച്ചു. തുടര്‍ന്ന് സ്‌ക്രീന്‍ ഷോട്ട് വെച്ചുള്ള മറുപടി അയേഷയും പിന്‍വലിച്ചു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ പൊലൂസ് മുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്നതോടെ ലോകത്ത് വര്‍ണവിവേചനത്തിന് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോളാണ് അയേഷയുടെ രൂക്ഷ മറുപടി എന്നതും ശ്രദ്ധേയം.

Keywords: News, National, India, New Delhi, Cricket, Sports, Social Network, Shikhar Dhawan's Wife Aesha Slams Fan For Shamelessly Calling Son Zoravar 'black'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia