» » » » » » » » » » » » തങ്ങളെ ആരും വിളിച്ചിട്ടില്ല, ധര്‍മജനും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടില്ല; ആരോ ഒരാള്‍ നടനോട് നമ്പര്‍ ചോദിച്ചതിന് എന്ത് പിഴച്ചു? സംഭവം അറിഞ്ഞത് ടി വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണെന്നും മിയയുടെ മാതാവ്

കോഴിക്കോട്: (www.kvartha.com 30.06.2020) ബ്ലാക്ക്മെയില്‍ കേസിലെ പ്രതികള്‍ നടിമാരായ ഷംന ഖാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്പര്‍ ചോദിച്ചെന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മിയയുടെ മാതാവ് മിനി ജോര്‍ജ്. മാധ്യമങ്ങളില്‍ പറയുന്നതുപോലെ ഒരു ഫോണ്‍ കോളുകളും തങ്ങള്‍ക്ക് വന്നിട്ടില്ലെന്നും ആരും ഇത്തരത്തിലുള്ള കാര്യം പറഞ്ഞ് വിളിച്ചിട്ടില്ലെന്നും മിയയുടെ മാതാവ് മിനി പറഞ്ഞു.

''ഞങ്ങളെ ആരും വിളിച്ചിട്ടില്ല. ധര്‍മജനും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടില്ല. ആരോ ഒരാള്‍ ധര്‍മജനോട് നമ്പര്‍ ചോദിച്ചതിന് എന്ത് പിഴച്ചു? പൊലീസും വിളിച്ചിട്ടില്ല. കഴിഞ്ഞദിവസം ടി വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഈ സംഭവമറിഞ്ഞത്.'' എന്നും മിയയുടെ മാതാവ് വ്യക്തമാക്കി.

Shamna Kasim blackmail case; Actress Miya George's mother response about Dharmajan's comment, Kozhikode, News, Cinema, Actress, Media, Phone call, Actor, Blackmailing, Kerala

ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ പ്രതികളില്‍നിന്ന് ധര്‍മജന്റെ നമ്പര്‍ കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം പൊലീസ് ധര്‍മജനില്‍നിന്ന് മൊഴിയെടുത്തിരുന്നു. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു.

ലോക് ഡൗണ്‍ സമയത്ത് ആരെങ്കിലും പറ്റിക്കാന്‍ വിളിച്ചതാണെന്നാണ് ആദ്യം കരുതിയത്. രണ്ടോ മൂന്നോ തവണ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും പിന്നീട് പൊലീസില്‍ വിവരം അറിയിക്കും എന്ന് പറഞ്ഞതോടെ വിളിയൊന്നും ഇല്ലാതായെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. നടിമാരായ ഷംന ഖാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്പറുകള്‍ ഇവര്‍ ചോദിച്ചിരുന്നതായും അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ധര്‍മജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പ് സംഘത്തിലെ ആരും വിളിച്ചിട്ടില്ലെന്ന പ്രതികരണവുമായി നടി മിയയുടെ മാതാവ് രംഗത്തെത്തിയത്.

Keywords: Shamna Kasim blackmail case; Actress Miya George's mother response about Dharmajan's comment, Kozhikode, News, Cinema, Actress, Media, Phone call, Actor, Blackmailing, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal