Follow KVARTHA on Google news Follow Us!
ad

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയ നടപടി ഖേദകരം; തങ്ങള്‍ ഒരു അപരാധവും ചെയ്തിട്ടില്ല; പുറത്താക്കാനുള്ള തീരുമാനം ചതിയും പാതകവുമാണ്; ജോസ് പക്ഷം വഴിയാധാരമാകില്ല, എല്ലാ ജില്ലകളിലും പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണെന്നും റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയKottayam, News, UDF, Kerala Congress (m), Criticism, Controversy, Kerala,
കോട്ടയം: (www.kvartha.com 29.06.2020) കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയ നടപടി ഖേദകരമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് ഒരു അപരാധവും ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫ് തീരുമാനം ചതിയും പാതകവുമാണെന്നും അറിയിച്ചു. എന്നിരുന്നാലും ജോസ് പക്ഷം വഴിയാധാരമാകില്ല. എല്ലാ ജില്ലകളിലും പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണ്. യുഡിഎഫ് തീരുമാനം ദുഖകരമാണ്. യുഡിഎഫ് യോഗത്തില്‍ ഞങ്ങളും പങ്കെടുക്കേണ്ടതാണ്. ഏത് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി പറഞ്ഞു.

Roshy augustine response after Kerala Congress Jose expelled from UDF, Kottayam, News, UDF, Kerala Congress (m), Criticism, Controversy, Kerala

മറ്റു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. യുഡിഎഫില്‍നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല. ആളും അര്‍ഥവുമില്ലാത്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് (എം). യുഡിഎഫിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഞങ്ങളെവിടെയും പോകില്ല. ജനാധിപത്യപക്ഷത്തോടൊപ്പം നില്‍ക്കുമെന്നും റോഷി പറഞ്ഞു.

Keywords: Roshy augustine response after Kerala Congress Jose expelled from UDF, Kottayam, News, UDF, Kerala Congress (m), Criticism, Controversy, Kerala.