» » » » » » » » » » » വിദേശത്തുനിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍; കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടും നല്‍കാന്‍ തയ്യാറായില്ല; ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് ആരോഗ്യ പ്രവര്‍ത്തകര്‍

എടപ്പാള്‍: (www.kvartha.com 29.06.2020) വിദേശത്തുനിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍. കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടും നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ എന്ത് ചെയ്യണമെന്നറിയാതെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എടപ്പാള്‍ സ്വദേശിയായ യുവാവിനെയാണ് വിദേശത്തുനിന്നും എത്തിയെന്ന കാരണത്താല്‍ ബന്ധുക്കള്‍ വീട്ടില്‍ കയറ്റാതിരുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് യുവാവ് വിദേശത്തു നിന്നും വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.

Relatives, including siblings, locked the door without allowing a man to enter his own house; He asked for water but refused; Health workers finally came to rescue, Local-News, News, Youth, Health, Health & Fitness, Ambulance, Family, Kerala

വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നല്‍കിയില്ല. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും ബന്ധുക്കള്‍ നിരസിച്ചു. ഒടുവില്‍ എടപ്പാള്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

Keywords: Relatives, including siblings, locked the door without allowing a man to enter his own house; He asked for water but refused; Health workers finally came to rescue, Local-News, News, Youth, Health, Health & Fitness, Ambulance, Family, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal