SWISS-TOWER 24/07/2023

ആറ്റില്‍ ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇവരിരൊരാള്‍ വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പോലീസ്

 


ADVERTISEMENT

കോട്ടയം: (www.kvartha.com 28.06.2020) ആറ്റില്‍ ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുണ്ടക്കയത്താണ് രണ്ടു വിദ്യാര്‍ഥിനികള്‍ ജീവനെടുക്കാന്‍ ശ്രമിച്ചത്. ഇവരിരൊരാള്‍ വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും പീഡനം പുറത്തറിയുമെന്ന് ഭയന്നാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പോലീസ് പറയുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ക്കെതിരേ കേസെടുത്തു. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ചീരന്‍പടവില്‍ രാഹുല്‍രാജ് (20), കോരുത്തോട് കണ്ണങ്കേരില്‍ മഹേഷ് (20), കോരുത്തോട് ഏന്തംപടിക്കല്‍ അനന്ദു (20) എന്നിവരെ അറസ്റ്റ് ചെയ്തു. കോരുത്തോട് സ്വദേശി അജിത്ത് (20) ഒളിവിലാണ്.
ആറ്റില്‍ ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇവരിരൊരാള്‍ വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പോലീസ്

പെണ്‍കുട്ടിയെ നാലു വര്‍ഷത്തിനിടെ നാലു പ്രതികളും പീഡിപ്പിച്ചതായി പോലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടികള്‍ മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും കൈകള്‍ ഷാള്‍ കൊണ്ടു പരസ്പരം കെട്ടിയ ശേഷം മണിമലയാറ്റിലേക്കു ചാടുകയായിരുന്നു. എന്നാല്‍ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

വനിതാ പൊലീസ് നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. മറ്റേ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ആദ്യത്തെ പെണ്‍കുട്ടിയുടെ രണ്ടാനമ്മയുടെ വീട്ടില്‍ വെച്ചും ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് പെണ്‍കുട്ടി പറയുന്നു.


Keywords:  Kerala, News, Molestation, Case, Girl, Suicide Attempt, Love, Arrested, Lady police, SSLC, Students, Police, Parents, House, Friend, Mundakkayam suicide attempt case; one has been molested for years.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia