മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരിക്ക് ക്രൂര മര്‍ദ്ദനം; വീഡിയോ കാണാം

 


ഹൈദരാബാദ്: (www.kvartha.com 30.06.2020) മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരിക്ക് ക്രൂര മര്‍ദ്ദനം. ആന്ധ്രയിലെ നെല്ലൂരിലാണ് സംഭവം. ആന്ധ്ര ടൂറിസം വകുപ്പിന് കീഴിലുള്ള ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ഭാസ്‌കര്‍

കോണ്‍ട്രാക്റ്റ് ജീവനക്കാരിയായ ഉഷയെ മര്‍ദ്ദിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ മാസ്‌ക് ധരിക്കാതെ ഭാസ്‌കര്‍ ഓഫീലെത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാലാണ് ഉഷയെ ഇയാള്‍ മര്‍ദ്ദിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരിക്ക് ക്രൂര മര്‍ദ്ദനം; വീഡിയോ കാണാം

യുവതിയെ ഇയാള്‍ കൈ കൊണ്ടും പിന്നീട് ദണ്ഡ് കൊണ്ടും അടിക്കുന്നതും മുടിക്ക് പിടിച്ച് നിലത്തിടുന്നതും സിസിറ്റിവി ദൃശ്യങ്ങളില്‍ കാണാം. ഉഷ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭാസ്‌കറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


Keywords:  National, News, corona, COVID-19, Mask, Hyderabad, Andhra Pradesh, Lady, Office, Man, attack, Beat, Questioned, Police, Case, Video, Man attacks differently-abled lady for questioning him for not wearing masks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia