SWISS-TOWER 24/07/2023

അടുത്ത മാസം മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 



റിയാദ്: (www.kvartha.com 28.06.2020) മകളുടെ വിവാഹത്തിനായി അടുത്ത മാസം നാട്ടില്‍ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സഹബ യൂനിറ്റംഗവും കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയുമായ സുനീഷ് മുണ്ടച്ചാലില്‍ (59) ആണ് വെള്ളിയാഴ്ച ഉച്ചക്ക് മരിച്ചത്. റിയാദിന് സമീപം അല്‍ഖര്‍ജിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 29 വര്‍ഷമായി അല്‍ അഖ്‌വേന്‍ ചിക്കന്‍ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

അടുത്ത മാസം മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂര്‍ പറശ്ശിനിക്കടവ് പുതിയപുരയില്‍ ചന്ദ്രശേഖരന്‍ - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജൂലാ സുനീഷ്. ഏകമകള്‍ മാളവിക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയത്. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കെയാണ് അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനം കേളി അല്‍ഖര്‍ജ് ഘടകം ജീവകാരുണ്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഷാജഹാന്‍ കൊല്ലത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Keywords: News, Gulf, Death, Malayalees, Saudi Arabia, Riyadh, Kannur, Keralite expatriate died in Saudi Arabia while preparing to return home
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia