കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ പ്രവാസി മലയാളി മരിച്ചു

കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ പ്രവാസി മലയാളി മരിച്ചു


റിയാദ്: (www.kvartha.com 26.06.2020) കാര്‍ സൈക്കിളില്‍ ഇടിച്ച് പ്രവാസി മലയാളി മരിച്ചു. സൈക്കിള്‍ യാത്രക്കാരനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്‍ മജീദ് (45) ആണ് റിയാദിന് സമീപം മരിച്ചത്. ഹുത്ത സുദൈറില്‍ ബുധനാഴ്ച വൈകീട്ടാണ് അപകടം നടന്നത്. കല്യാണമണ്ഡപത്തില്‍ (ഇസ്തിറാഹയില്‍) ആയിരുന്നു ജോലി.

അബ്ദുറഷീദ്, ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ് മരിച്ചത്. ഭാര്യ: ഷീജ. മക്കള്‍: അജ്മല്‍, അമീന. സൗദിയില്‍ തന്നെ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയും ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കലും നേതൃത്വം നല്‍കുന്നു.

News, Gulf, Accident, Death, Malayalees, Funeral, Keralite Died in Saudi Arabia in Road Accident

Keywords: News, Gulf, Accident, Death, Malayalees, Funeral, Keralite Died in Saudi Arabia in Road Accident
ad