Follow KVARTHA on Google news Follow Us!
ad

ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന

ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി India, China, News, Technology, China, Website, Application, indian websites not accessible china world news
ബീജിങ്: (www.kvartha.com 30/06/2020) ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഐടി ആക്റ്റ് 69എഎ വകുപ്പ് പ്രകാരം 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ പത്രസ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന.

വി പി എന്‍ നെറ്റ്‌വര്‍ക്കിലൂടെയാണ് ചൈനയില്‍ പലയിടത്തും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകുന്നത്. അതേസമയം കഴിഞ്ഞ രണ്ടു ദിവസമായി ഐ ഫോണുകളിലും ഡെസ്‌ക്‌ടോപ്പുകളിലും വി പി എന്‍ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വിവിധ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്ന് വി പി എന്‍ നെറ്റ്‌വര്‍ക്ക് പോലും പ്രതിരോധിക്കുന്ന സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.



Keywords: India, China, News, Technology, China, Website, Application, indian websites not accessible china world news