Follow KVARTHA on Google news Follow Us!
ad

അതിഥി തൊഴിലാളിയോട് മാസ്‌ക് ധരിക്കാന്‍ പറഞ്ഞപ്പോള്‍ വെക്കില്ലെന്ന് വാശി; പൊലീസും ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും 4 മണിക്കൂറോളം പരിശ്രമിച്ചിട്ടും നോ രക്ഷ; ഒടുവില്‍ സംഭവിച്ചത്!

അതിഥി തൊഴിലാളിയോട് മാസ്‌ക് ധരിക്കാന്‍ പറഞ്ഞപ്പോള്‍ ഇതുവരെ Kozhikode, News, Local-News, Health, Health & Fitness, Police, Ambulance, Kerala,
കോഴിക്കോട്: (www.kvartha.com 30.06.2020) അതിഥി തൊഴിലാളിയോട് മാസ്‌ക് ധരിക്കാന്‍ പറഞ്ഞപ്പോള്‍ ഇതുവരെ വച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കില്ലെന്നും വാശി. പൊലീസും ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇയാള്‍ മാസ്‌ക്ക് വെക്കാന്‍ തയ്യാറായില്ല. അംജദ് ഖാന്‍ എന്ന അസം സ്വദേശിയാണ് മാസ്‌ക്ക് വെക്കാന്‍ തയ്യാറാകാതെ ആരോഗ്യ പ്രവര്‍ത്തകരേയും പൊലീസിനേയും നാട്ടുകാരേയും ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയത്.

ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെയാണ് സംഭവം തുടങ്ങുന്നത്. മാസ്‌ക് ധരിക്കാതെ ഇയാള്‍ എസ്ബിഐക്ക് സമീപം എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു കേള്‍ക്കാതെ അവിടെ തന്നെ തുടര്‍ന്നതോടെ നാട്ടുകാര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു.

Guest worker not ready to put on the mask, Kozhikode, News, Local-News, Health, Health & Fitness, Police, Ambulance, Kerala

പൊലീസ് എത്തി മാസ്‌ക് നല്‍കിയെങ്കിലും ഇയാള്‍ വാങ്ങിയില്ല. മാസ്‌ക് ധരിക്കില്ലെന്ന വാശിയിലായിരുന്നു അംജദ് ഖാന്‍. ഇതുവരെ മാസ്‌ക് വച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കില്ലെന്നും ഇയാള്‍ തീര്‍ത്തു പറഞ്ഞു. പൊലീസ് പല തവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല. ചളിക്കോട് ഭാഗത്താണ് ഇയാള്‍ താമസിക്കുന്നത്. വിവരം അറിഞ്ഞ് കെട്ടിട ഉടമ എത്തി മാസ്‌ക് ധരിക്കാന്‍ പറഞ്ഞെങ്കിലും ഇയാള്‍ കേട്ടില്ല. നാലു മണിക്കൂറോളം അധികൃതരും നാട്ടുകാരും ഇടപെട്ട് ഇയാളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

മാസ്‌ക് ധരിക്കാത്തതിനാല്‍ ഇയാളെ ജോലിക്ക് കൊണ്ടുപോയിരുന്നയാള്‍ ഇപ്പോള്‍ കൂടെ കൂട്ടാറില്ലെന്ന് അവിടെ കൂടിയിരുന്നവര്‍ പറയുന്നു. സര്‍ക്കാരിന്റെ കോവിഡ് സെല്ലിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല. മാസ്‌ക് ധരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അംജദ് ഖാനോട് നടന്നു മുറിയിലേക്ക് മടങ്ങാനും അവിടം വരെ കെട്ടിട ഉടമയോട് സ്‌കൂട്ടറില്‍ ഇയാളെ പിന്തുടരാനും നിര്‍ദേശം നല്‍കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും മടങ്ങി.

Keywords: Guest worker not ready to put on the mask, Kozhikode, News, Local-News, Health, Health & Fitness, Police, Ambulance, Kerala.