Follow KVARTHA on Google news Follow Us!
ad

വധൂ വരന്‍മാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; 7 ദിവസം സംസ്ഥാനത്ത് താമസിക്കാം; നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവാഹ ആവശ്യത്തിനു വരുന്നവര്‍ക്ക്Thiruvananthapuram, News, Marriage, Health, Health & Fitness, Police, District Collector, Kerala,
തിരുവനന്തപുരം: (www.kvartha.com 24.06.2020) ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവാഹ ആവശ്യത്തിനു വരുന്നവര്‍ക്ക് ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഏഴു ദിവസം സംസ്ഥാനത്തു താമസിക്കുകയും ചെയ്യാം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം വിവാഹ കാര്‍ഡും അപ്ലോഡ് ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Government permits travel of bride/bridegroom and their accompanying relatives from other States, no quarantine required, Thiruvananthapuram, News, Marriage, Health, Health & Fitness, Police, District Collector, Kerala

ശാരീരിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ ബിസിനസ്, മെഡിക്കല്‍, കോടതി, വസ്തു റജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്ക് ഒരാഴ്ചത്തെ താമസത്തിന് ക്വാറന്റൈന്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Keywords: Government permits travel of bride/bridegroom and their accompanying relatives from other States, no quarantine required, Thiruvananthapuram, News, Marriage, Health, Health & Fitness, Police, District Collector, Kerala.