ബീഹാറില്‍ കൊവിഡ് നിര്‍ദ്ദേശം പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങിനിടെ സമൂഹ വ്യാപനം; കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ 90 പേര്‍ക്ക് രോഗം പകര്‍ന്നു; വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ രോഗം മൂര്‍ച്ഛിച്ച് വരന്‍ മരിച്ചു
Jun 30, 2020, 14:33 IST
പട്ന: (www.kvartha.com 30.06.2020) കൊവിഡ് നിര്‍ദ്ദേശം പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങിനിടെ സമൂഹ വ്യാപനം. രനില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയം. വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ വരനും കൊവിഡ് ബാധിച്ച് മരിച്ചു. ബീഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹ ചടങ്ങിനെത്തിയ 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വളരെ ഗുരുതരമായ വീഴ്ചകളാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ ഈ കുടുംബത്തിന്റെയും പ്രാദേശിക ആരോഗ്യവിഭാഗത്തിന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
വിവാഹത്തിനായി മെയ് 12 ന് യുവാവ് ഗ്രാമത്തിലേക്ക് വരുമ്പോള്‍ തന്നെ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും, അതിനെ സാധാരണ പനിയും ജലദോഷവും എന്ന് പറഞ്ഞ് അവഗണിച്ച് അടുത്തബന്ധുക്കള്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹച്ചടങ്ങുകളുമായി മുന്നോട്ടുപോവുകയായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ യുവാവ് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച് മരിച്ചുപോയി. ആരോഗ്യവകുപ്പിനെ അറിയിക്കാതെ തന്നെ വരന്റെ ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയതിനാല്‍ അയാളുടെ കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിച്ചില്ല. അതേസമയം വധുവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
താമസിയാതെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു പോയ പലര്‍ക്കും കടുത്ത കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായി അവര്‍ ടെസ്റ്റുകള്‍ക്ക് വിധേയരായതോടെയാണ്, ഈ സംക്രമണത്തിന്റെ പ്രഭവകേന്ദ്രം ഈ കല്യാണവീടാണ് എന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്.

Keywords: News, National, India, Bihar, Patna, COVID-19, Marriage, Health, Grooms, Death, Covid community spread during marriage in Bihar; 90 people infected at a time; The groom died on the second day of his marriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.