Follow KVARTHA on Google news Follow Us!
ad

കോവിഡ് ബാധിച്ച് കോമയിലായ യുവതി കോവിഡില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി

കൊളംബിയയില്‍ കോവിഡ് ബാധിച്ച് കോമയിലായ ഡയാന അങ്കോളയെന്ന 36 കാരിയായ യുവതി കോവിഡില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി. മെയ് 15നാണ് ഡയാനയെ കടുത്ത പനി മൂലം World, News, Colombia, corona, COVID-19, Child, Birth, Colombian woman with Covid-19 gives birth to non-infected child in coma #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെഗോട്ട: (www.kvartha.com 28/06/2020) കൊളംബിയയില്‍ കോവിഡ് ബാധിച്ച് കോമയിലായ ഡയാന അങ്കോളയെന്ന 36 കാരിയായ യുവതി കോവിഡില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി. മെയ് 15നാണ് ഡയാനയെ കടുത്ത പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14 ആഴ്ച ഗര്‍ഭിണിയായിരുന്നതിന് പുറമെ ന്യൂമോണിയ ലക്ഷണങ്ങള്‍ കൂടി കാണിക്കാന്‍ തുടങ്ങിയതോടെ ഇവരുടെ നില വഷളായി. പിന്നീട് പതുക്കെ പതുക്കെ കോമയിലേക്ക് നീങ്ങാന്‍ തുടങ്ങി. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ഡയാനയെ സിസേറിയന് വിധേയമാക്കുകയായിരുന്നു.

പിന്നീട് ഡയാന മകന്‍ ജെഫേഴ്‌സന് ജന്മം നല്‍കുകയായിരുന്നു. വൈറസ് ബാധിക്കാതെ ജനിച്ചെങ്കിലും ജെഫേഴ്‌സന് ശ്വാസമെടുക്കാന്‍ ബുദ്ധമുട്ടുണ്ടായിരുന്നു. അത് പൊലെ പൂര്‍ണവളര്‍ച്ചയെത്താതെ ജനിച്ചതിന്റെ മറ്റ് അസ്വസ്ഥതകളും ജെഫേഴ്‌സനുണ്ടായിരുന്നു. ഡോക്ടര്‍മാറുടെ കടുത്ത പരിശ്രമത്തില്‍ ഇന്‍ക്യുബേറ്ററില്‍ നിരീക്ഷണത്തില്‍ വെച്ച കുഞ്ഞിന്റെ ശ്വസനവേഗം ക്രമപ്പെടുകയും, ഭാരം വര്‍ധിക്കുകയും ചെയ്തു. ഇപ്പോള്‍
കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയ ഡയാനയും കുഞ്ഞും വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.


Keywords: World, News, Colombia, corona, COVID-19, Child, Birth, Colombian woman with Covid-19 gives birth to non-infected child in coma