SWISS-TOWER 24/07/2023

അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള എഫ് ഐ ആറുകള്‍ക്ക് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 30.06.2020) റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള രണ്ട് എഫ് ഐ ആറുകള്‍ക്ക് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ. പല്‍ഘര്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിനകത്ത് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.

അര്‍ണബിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കടുത്ത നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള എഫ് ഐ ആറുകള്‍ക്ക് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ

ലോക് ഡൗണ്‍ സമയത്ത് ബാന്ദ്ര റെയില്‍വേസ്‌റ്റേഷനില്‍ അതിഥി തൊഴിലാളികളെ പ്രാകോപിപ്പിക്കുന്നതരത്തിലുള്ള പെരുമാറ്റം നടത്തിയെന്ന കേസിലാണ് സ്റ്റേ. തനിക്കെതിരെ സമര്‍പ്പിച്ച രണ്ട് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഗോസ്വാമി കോടതിയെ സമീപിച്ചിരുന്നു. ഒന്ന് നാഗ്പൂരിലും രണ്ടാമത്തേത് മുംബൈയിലെ പൈഡോണി പൊലീസ് സ്റ്റേഷനിലുമാണ്.

Keywords:  Bombay High Court suspends two FIRs against Arnab Goswami, Mumbai, News, Media, Report, Court, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia