കോഴിക്കോട് 2 ദിവസം മുമ്പ് തൂങ്ങിമരിച്ചയാള്‍ക്ക് കോവിഡ്; സിഐ അടക്കമുള്ള 7 പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍; മൃതദേഹം കാണാന്‍ ആളുകള്‍ എത്തിയത് കൂട്ടത്തോടെ; സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പ് തയ്യാറാക്കുന്നതും ദുഷ്‌ക്കരം

 


കോഴിക്കോട്: (www.kvartha.com 29.06.2020) കോഴിക്കോട് നഗരത്തില്‍ രണ്ട് ദിവസം മുന്‍പ് തൂങ്ങിമരിച്ചയാള്‍ക്ക് കോവിഡ് വൈറസ് ബാധിച്ചിരുന്നതായി സംശയം. ഇതേതുടര്‍ന്ന് ഇയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ച വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

കോഴിക്കോട്ടെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കിയിരുന്ന വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണനാണ് ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ വച്ചു തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാളുടെ ആത്മഹത്യയെന്നാണ് വിവരം.

കോഴിക്കോട് 2 ദിവസം മുമ്പ് തൂങ്ങിമരിച്ചയാള്‍ക്ക് കോവിഡ്; സിഐ അടക്കമുള്ള 7 പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍; മൃതദേഹം കാണാന്‍ ആളുകള്‍ എത്തിയത് കൂട്ടത്തോടെ; സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പ് തയ്യാറാക്കുന്നതും ദുഷ്‌ക്കരം

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മൃതദേഹം താഴെയിറക്കി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ആണ് ആദ്യഫലം പോസിറ്റീവായി വന്നത്.

ഇയാളുടെ മൃതദേഹം കാണാനായി നാട്ടുകാര്‍ കൂട്ടത്തോടെ എത്തിയിരുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചു. കൃഷ്ണന്റെ കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ഇയാള്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കിയിരുന്ന കോഴിക്കോട് പിടി ഉഷറോഡിലെ അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ താമസക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.

ഇയാള്‍ ജോലി ചെയ്തിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ചെന്നൈയില്‍ നിന്നും മറ്റും എത്തിയ ആളുകള്‍ ക്വാറന്റൈനില്‍ നിന്നിരുന്നുവെന്നാണ് വിവരം. ഇവരില്‍ നിന്നാകാം കൃഷ്ണന് രോഗബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. രോഗി മരണപ്പെട്ടതിനാല്‍ സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുന്നതും വലിയ വെല്ലുവിളിയായേക്കും.

Keywords:  7 cops quarantined after man who committed suicide tests +ve for COVID-19 in Kozhikode, Kozhikode, News, Local-News, Hang Self, Health, Health & Fitness, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia