വി​രാ​ട് കോ​ഹ്‌​ലി അ​നു​ഷ്ക​യുമായുള്ള വിവാഹബന്ധം വേർപെടുത്തണമെന്ന് ബി​ജെ​പി എം​എ​ല്‍​എ, പാ​താ​ള്‍ ലോ​ക് വെ​ബ് സീരീസ് വി​വാ​ദ​ത്തി​ലാ​ണ് പരാമർശം, വെബ് സീരീസ് ദേശവിരുദ്ധമെന്നും എംഎൽഎ

വി​രാ​ട് കോ​ഹ്‌​ലി അ​നു​ഷ്ക​യുമായുള്ള വിവാഹബന്ധം വേർപെടുത്തണമെന്ന് ബി​ജെ​പി എം​എ​ല്‍​എ, പാ​താ​ള്‍ ലോ​ക് വെ​ബ് സീരീസ് വി​വാ​ദ​ത്തി​ലാ​ണ് പരാമർശം, വെബ് സീരീസ് ദേശവിരുദ്ധമെന്നും എംഎൽഎ

ലഖ്‌നൗ: (www.kvartha.com 27.05.2020) ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഭാ​ര്യ ബോ​ളി​വു​ഡ് താ​രം അ​നു​ഷ്‌​ക ശ​ര്‍​മ​യു​മാ​യു​ള്ള വി​വാ​ഹബ​ന്ധം വേ​ര്‍​പെ​ടു​ത്ത​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ ന​ന്ദ കി​ഷോ​ര്‍ ഗു​ര്‍​ജ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് ന​ന്ദ കി​ഷോ​ര്‍. പാ​താ​ള്‍ ലോ​ക് വെ​ബ് സീ​രി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ലാ​ണ് എം​എ​ല്‍​എ​യു​ടെ പ​രാ​മ​ര്‍​ശം. വെ​ബ് സീ​രി​സി​ല്‍ തന്റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ നി​ര്‍​മാ​താ​വാ​യ അ​നു​ഷ്‌​ക്ക ശ​ര്‍​മ​യ്‌​ക്കെ​തി​രെ അ​ദ്ദേ​ഹം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇതിനൊപ്പം അനുഷ്‍ക ശർമ്മക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പരാതി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ന​ല്‍​കി.


Nandakishor MLA, Virat Kohli, Anushka

വെബ് സീരീസ് ദേശവിരുദ്ധമാണ്. സനാതന ധർമത്തെ അവഹേളിക്കുന്ന തരത്തിലാണ് സീരീസിൽ അവതരിപ്പിക്കുന്നത്. മാത്രമല്ല ജാതീയമായ വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഗുജ്ജർ സമുദായത്തെപ്പറ്റി സമൂഹത്തിൽ അവമതിപ്പ് ഉളവാക്കുന്ന രീതിയിലാണ് പരാമർശിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ വെബ് സീരീസ് നിരോധിക്കണം. ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ക്കു​ന്ന വി​രാ​ട് കോ​ലി ഇ​ത് അ​നു​വ​ദി​ച്ചു​കൊ​ടു​ക്ക​രു​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് കോ​ഹ്‌​ലി അ​നു​ഷ്ക​യെ ഡി​വോ​ഴ്സ് ചെ​യ്യ​ണം. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നി​ല്‍​നി​ന്ന് ഇ​ത്ത​ര​മൊ​രു നീ​ക്ക​മു​ണ്ടാ​യാ​ല്‍ അ​ത് എ​ല്ലാ​വ​ര്‍​ക്കു​മു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് കി​ഷോ​ര്‍ പ​റ​ഞ്ഞു.

പാ​താ​ള്‍ പ​ത​ക്ക് ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാവദേക്കറിന് കത്തയച്ചു. വെ​ബ്‌​സീ​രി​സ് ജാ​തീ​യ​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് കാ​ണി​ച്ച്‌ ലോ​യേ​ഴ്‌​സ് ഗി​ല്‍​ഡ് അം​ഗം വി​രേ​ന്‍ ശ്രീ ​ഗു​രു​ഗ് അ​നു​ഷ്‌​ക്ക​യ്‌​ക്കെ​തി​രെ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. വിഷയത്തിൽ വി​രാ​ട് കോ​ഹ്‌​ലി​യോ അ​നു​ഷ്‌​ക്ക​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Summary: Virat Kohli is a Patriot, Anushka ought to Divorce: BJP MLA Nandkishor Gurjar