വീഡിയോകോളും ഫോണ്‍സെക്‌സും, പേമെന്റിന് ജി പേ; കോവിഡ് കാലത്ത് സാങ്കേതികവിദ്യയുമായി കൂട്ടിയോജിപ്പിച്ച് തമിഴ്‌നാട്ടിലെ ലൈംഗികത്തൊഴിലാളികള്‍

 


ചെന്നൈ: (www.kvartha.com 30.05.2020) വീഡിയോകോളും ഫോണ്‍സെക്‌സും, പേമെന്റിന് ജി പേയും. ലോകമെങ്ങും മരണം വിതച്ച കൊറോണ ഇന്ത്യയിലും ഭീതി പടർത്തിയതോടെ ഉപജീവനത്തിനത്തിനായി ലൈംഗികതയും സാങ്കേതികവിദ്യയും കൂട്ടിയോജിപ്പിക്കുകയാണ് തമിഴ്‌നാട്ടിലെ ലൈംഗിക തൊഴിലാളികള്‍.
ഹസ്തദാനം പോലും വിലക്കിയ സാഹചര്യത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ ലൈംഗികത്തൊഴിലാളികള്‍ ഇടപാടുകാര്‍ക്കായി വീഡിയോകോള്‍ വഴിയുള്ള ലൈംഗികത പുതിയ മാര്‍ഗ്ഗമാക്കിയത്. കുറവാണ് പ്രതിഫലമെങ്കിലും ഒന്നുമില്ലായ്മയേക്കാള്‍ നല്ലതാണല്ലോ എന്നാണ് ഇവർ പറയുന്നത്.


വീഡിയോകോളും ഫോണ്‍സെക്‌സും, പേമെന്റിന് ജി പേ; കോവിഡ് കാലത്ത് സാങ്കേതികവിദ്യയുമായി കൂട്ടിയോജിപ്പിച്ച് തമിഴ്‌നാട്ടിലെ ലൈംഗികത്തൊഴിലാളികള്‍

കോവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ പ്രതിസന്ധിയായിരിക്കുന്നത് ലൈംഗിക തൊഴിലാളികള്‍ക്കാണ്. വരുമാനം പൂര്‍ണ്ണമായും അടഞ്ഞതോടെ പലരും പ്രതിസന്ധിയിലായി. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യവുമുള്ളവര്‍ ഇതോടെ ഫോണ്‍ സെക്‌സിലേക്കും വിര്‍ച്വല്‍ സെക്‌സിലേക്കും ഇറങ്ങി പതിവ് ഇടപാടുകാരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഇതിന് സാഹചര്യമില്ലാത്തവര്‍ വരുമാന മാര്‍ഗ്ഗത്തിനായി മറ്റു പണികളും തേടിത്തുടങ്ങിയിട്ടുണ്ട്.

ലൈംഗിക തൊഴിലാളികളുമായി വാട്‌സ്ആപ്പ് വീഡിയോകോള്‍ വഴി ബന്ധപ്പെടുന്ന അനേകം ഇടപാടുകാര്‍ ഉണ്ടായിട്ടുണ്ട്. ഇഷ്ടപ്പെട്ടാല്‍ ആദ്യം വിലപേശും. പ്രതിഫലം ലൈംഗികത്തൊഴിലാളികുടെ അക്കൗണ്ടിലേക്ക് ജി പേ പോലെയുള്ള ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ വഴി കൈമാറും. ലൈംഗികത്തൊഴിലാളികളുടെ ഫോണില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ ചിലര്‍ റീചാർജ് ചെയ്യും. ലൈംഗികത എന്നാല്‍ ചിലര്‍ക്ക് ശരീരം മാത്രമല്ലെന്നും ലൈംഗിക സംഭാഷണങ്ങളും പ്രണയവും ചേരുന്നതാണെന്നുമാണ് മറുപടി. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യയെ സംയോജിപ്പിച്ചുള്ള പുതിയ നീക്കവുമായി ലൈംഗിക തൊഴിലാളികള്‍ രംഗത്തുവന്നത്.  സുന്ദരിയാണെങ്കില്‍ ഇടപാടുകാര്‍ കൂടുതല്‍ ഉയര്‍ന്ന തുക നല്‍കും. ഫോണ്‍വിളിയുടെ ദൈര്‍ഘ്യം അനുസരിച്ചാണ് നിരക്കും ഈടാക്കുന്നത്.

ഫോണ്‍ സെക്‌സിലൂടെയുള്ള പ്രതിഫലം കിട്ടുന്നുണ്ടെങ്കിലും ഇത് വളരെ കുറവായതിനാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതമാണ്. മിക്ക ലൈംഗികത്തൊഴിലാളികളും ഇപ്പോള്‍ പങ്കാളിയുടേയോ കുട്ടികളുടെയോ ഒക്കെ കൂടെ സ്വന്തം വീടുകളിലാണ്. ചിലര്‍ ഫോണ്‍ സെക്‌സിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ മറ്റു ജോലികള്‍ തേടുകയാണെന്ന് ലൈംഗികത്തൊഴിലാളികളുടെ ക്ഷേമവും എയ്‌ഡ്‌സ്‌ നിയന്ത്രണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും പറയുന്നു.

Summary: These workers in Tamil Nadu integrated with technology during COVID19 period
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia