മകളെ ബസ് കയറ്റി വിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ യാത്രക്കാരന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: (www.kvartha.com 31.05.2020) മകളെ ബസ് കയറ്റി വിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ യാത്രക്കാരന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ വെസ്റ്റ് കൊരട്ടി സ്വദേശി ആണ്ടുരുത്തി ബാലകൃഷ്ണന്‍ (62) നാണ് കുഴഞ്ഞുവീണ് മരിച്ചത്.

News, Kerala, Thrissur, Passenger, Travel, bus, Death, Dead Body, Hospital, Wife, Daughter, The Passenger died in the bus stand

മകളെ കൊടുങ്ങല്ലൂരില്‍ നിന്ന് ബസ് കയറ്റി വിട്ട ശേഷം ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാളയില്‍ നിന്ന് ഇരുവരും ഒരുമിച്ച് ബസില്‍ കയറിയ ശേഷം ഇയാള്‍ തിരിച്ചിറങ്ങിയെന്നാണറിയുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച ഇയാള്‍ക്ക് കണ്ടു നിന്നവര്‍ വെള്ളം നല്‍കിയിരുന്നു. പിന്നീട് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണവും സംഭവിച്ചു. മാള പൊലിസെത്തി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: നളിനി, മകള്‍: ലക്ഷ്മി

Keywords: News, Kerala, Thrissur, Passenger, Travel, bus, Death, Dead Body, Hospital, Wife, Daughter, The Passenger died in the bus stand
Previous Post Next Post