പ്രതീക്ഷയുടെ തിരിനാളം, ഓക്‌സ്‌ഫോര്‍ഡ്: കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയം, ആശ്വാസത്തോടെ ലോകം

 


ലണ്ടൻ: (www.kvartha.com 15.05.2020) കോവിഡ് രോഗവ്യാപനം ലോകമെങ്ങും ആശങ്ക വളർത്തികൊണ്ടിരിക്കെ ശുഭസൂചക വാർത്തയുമായി ഓക്‌സ്‌ഫോര്‍ഡ്. കൊവിഡിന് പ്രതിവിധിയായ വാക്‌സിൻ പരീക്ഷണം ലോകമാകെ നടക്കുന്നതിനിടെയാണ് ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സർവകലാശാല പ്രതീക്ഷ നിറക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്‌സിന്‍ പരീക്ഷണം ആശാവഹമായ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോർട്ട്.


പ്രതീക്ഷയുടെ തിരിനാളം, ഓക്‌സ്‌ഫോര്‍ഡ്: കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയം, ആശ്വാസത്തോടെ ലോകം

മൃഗങ്ങളിലെ പരീക്ഷണമാണ് ഇപ്പോള്‍ വിജയം കൈവരിച്ചിരിക്കുന്നത്. കൊവിഡ് രോഗം ബാധിച്ച ആറോളം കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ രോഗം അപ്രത്യക്ഷമായി. രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ കുരങ്ങുകളില്‍ വാക്‌സിന്‍ കുത്തിവച്ചശേഷം ഇവയുടെ ശ്വാസകോശത്തില്‍ രോഗത്തിന്റെ ഒരു ലക്ഷണം പോലുമില്ലാതെ അസുഖം ഭേദമായിരിക്കുന്നതായി കണ്ടെത്തി. മനുഷ്യരില്‍ പരീക്ഷണത്തിന്റെ ആദ്യപടിയായി 1000ഓളം വളണ്ടിയര്‍മാരില്‍ ഇപ്പോള്‍ പരീക്ഷണ വാക്‌സിന്‍ കുത്തിവച്ചിരിക്കുകയാണ്.
വാക്‌സിന്‍ പരീക്ഷിക്കപ്പെട്ട കുരങ്ങുകളില്‍ ചിലരില്‍ ശ്വാസകോശ നാളികളില്‍ ചെറിയ രോഗങ്ങള്‍ കണ്ടതല്ലാതെ ഗുരുതരമായ ന്യുമോണിയ പോലെയുള്ള പ്രത്യാഘാതങ്ങളൊന്നും കാണാത്തത് വാക്‌സിന്‍ വികസനഘട്ടത്തില്‍ സഹായകരമായി ഗവേഷകർ അഭിപ്രായപ്പെടുന്നു.


Summary: Oxford study on monkeys found 'protective' COVID-19 vaccine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia