Follow KVARTHA on Google news Follow Us!
ad

കോവിഡിനെ തുടര്‍ന്ന് ജര്‍മനിയില്‍ കുടുങ്ങിയത് 3മാസം; ഒടുവില്‍ 'ചെക്ക്' പറഞ്ഞ് ആനന്ദ് ഇന്ത്യയില്‍

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി ജര്‍മനിയില്‍ കുടുങ്ങിയchennai, News, Sports, Chess, New Delhi, Flight, Air India, Karnataka, National, Family,
ചെന്നൈ: (www.kvartha.com 31.05.2020) കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി ജര്‍മനിയില്‍ കുടുങ്ങിയ ഇന്ത്യയുടെ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. ബുന്ദസ്‌ലിഗ ചെസ് ലീഗില്‍ പങ്കെടുക്കാന്‍ ഫെബ്രുവരിയിലാണ് ആനന്ദ് ജര്‍മനിയിലേക്കു പോയത്. എന്നാല്‍ കോവിഡ് വൈറസ് ബാധ മൂലം മത്സരം നിര്‍ത്തിവയ്ക്കുകയും ആകാശയാത്രയ്ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെ ആനന്ദ് ജര്‍മനിയില്‍ കുടുങ്ങുകയായിരുന്നു.

ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡെല്‍ഹിയിലെത്തിയ അദ്ദേഹം അവിടെനിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ബംഗളൂരുവില്‍ വിമാനമിറങ്ങി. അതേസമയം അഞ്ചുതവണ ലോക ചാമ്പ്യന്‍ ഷിപ്പ് സ്വന്തമാക്കിയ ആനന്ദ് കര്‍ണാടക സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചേ ചെന്നൈയിലേക്ക് എത്തുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ ഭാര്യ അരുണ പറഞ്ഞു.

Stuck in Germany for over 3 months, Viswanathan Anand to finally return home,chennai, News, Sports, Chess, New Delhi, Flight, Air India, Karnataka, National, Family

നിലവിലെ നിര്‍ദേശപ്രകാരം ഏഴു ദിവസം അദ്ദേഹം ഏതെങ്കിലും സ്ഥാപനത്തില്‍ ക്വാറന്റൈനില്‍ കഴിയണം. അതിനുശേഷമുള്ള പരിശോധനയില്‍ നെഗറ്റീവായാല്‍ വീട്ടിലെത്തി വീണ്ടും 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. ജര്‍മനിയില്‍ കുടുങ്ങിയ സമയത്ത് റഷ്യയില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിനു കമന്ററി പറയാനും ആനന്ദ് സമയം കണ്ടെത്തിയിരുന്നു. എന്നാല്‍, കോവിഡ് മൂലം പിന്നീട് ആ ടൂര്‍ണമെന്റും റദ്ദാക്കി.

ജര്‍മനിയിലാണെങ്കിലും അദ്ദേഹം ചെന്നൈയിലുള്ള കുടുംബവുമായി നിരന്തരം വീഡിയോ കോളില്‍ ബന്ധപ്പെട്ടിരുന്നു. മാത്രമല്ല ചെസ്സുമായി ബന്ധപ്പെട്ട ജോലികളില്‍ മുഴുകുകയും ചെയ്തിരുന്നു.

Keywords: Stuck in Germany for over 3 months, Viswanathan Anand to finally return home,chennai, News, Sports, Chess, New Delhi, Flight, Air India, Karnataka, National, Family.