ബേബി പി ടി ഉഷ നല്ല സ്പീഡിലാ, പിടിക്കാമെങ്കില്‍ പിടിക്കൂ; മകളുടെ കുസൃതികള്‍ നിറഞ്ഞ വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഡി


മുംബൈ: (www.kvartha.com 31.05.2020) ഒരുകാലത്ത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങിയിരുന്ന നായികയാണ് സമീറ റെഡ്ഡി. വിവാഹിതയായി, കുഞ്ഞുങ്ങളായ ശേഷം കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികള്‍ കണ്ടും മക്കള്‍ക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ കുഞ്ഞുമകള്‍ക്കൊപ്പം ഹള്‍ക്ക് സിനിമയിലേതു പോലെ കളിക്കുകയാണ് സമീറ. ഇതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ കുസൃതികള്‍ മകളും, മകളുടെ കുസൃതികള്‍ അമ്മയും നന്നായി ആസ്വദിക്കുന്നുണ്ട്.

News, National, India, Entertainment, Video, instagram, Actress, Baby, Funny, Sameera Reddy Shared Video on Instagram Latest News

അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബേബി പി ടി ഉഷ ഫുള്‍ സ്പീഡിലാണ്, നിങ്ങള്‍ക്കു കഴിയുമെങ്കില്‍ പിടിക്കൂ,' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിക്കുന്നത്. മുട്ടിലിഴഞ്ഞ് വേഗത്തില്‍ നീങ്ങുന്ന മകളെയും വീഡിയോയില്‍ കാണാം.രസകരവും കുസൃതി നിറഞ്ഞതുമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


Keywords: News, National, India, Entertainment, Video, instagram, Actress, Baby, Funny, Sameera Reddy Shared Video on Instagram Latest News
Previous Post Next Post