» » » » » » » » » » » » പാക്ക് ക്രിക്കറ്റ് താരം യാസിര്‍ ഷാ വിമാന അപകടത്തില്‍ മരിച്ചതായി വ്യാജ പ്രചാരണം; മരിച്ചിട്ടില്ലെന്നും വീട്ടില്‍ സുരക്ഷിതനായി ഇരിക്കുകയാണെന്നും താരത്തിന്റെ വെളിപ്പെടുത്തല്‍

ഇസ്ലാമാബാദ്: (www.kvartha.com 23.05.2020) കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലുണ്ടായ വിമാന അപകടത്തില്‍ പാക്ക് ക്രിക്കറ്റ് താരം യാസിര്‍ ഷാ മരിച്ചതായി വ്യാജ പ്രചാരണം. സമൂഹമാധ്യമങ്ങളില്‍ താരത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് നൂറു കണക്കിന് പേരാണ് പോസ്റ്റുകളിട്ടത്. ഇതോടെ താന്‍ മരിച്ചിട്ടില്ലെന്നും വീട്ടില്‍ സുരക്ഷിതനായി ഇരിക്കുകയാണെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം കറാച്ചിക്ക് സമീപം വെള്ളിയാഴ്ചയാണു തകര്‍ന്നുവീണത്.

ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരും മരിച്ചു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണു വിമാനം അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായതാണു അപകടകാരണം. വീടുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീപിടിച്ചു.

 Rumours of Yasir Shah’s death in plane crash surface on social media; cricketer himself clarifies, Islamabad, News, Flight collision, Dead, Cricket, Sports, Social Network, Pakistan, World

ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷാ വിമാനത്തിലുണ്ടായതായും അദ്ദേഹം മരണപ്പെട്ടതായും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ജീവനോടെയുള്ള താരത്തിന്റെ 'മരണ വാര്‍ത്ത' വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെയാണു നിലപാട് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയത്.

കറാച്ചിയിലേക്കു വരികയായിരുന്ന പിഐഎ യാത്രാ വിമാനത്തില്‍ താന്‍ ഇല്ലായിരുന്നുവെന്നും വീട്ടില്‍ സുരക്ഷിതനായി കഴിയുകയാണെന്നും താരം ട്വിറ്ററില്‍ പ്രതികരിച്ചു. വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും ജീവന്‍ നഷ്ടമായവരുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നതായും യാസിര്‍ ഷാ ട്വിറ്ററില്‍ അറിയിച്ചു.

എന്നാല്‍ പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്ത താരം മറ്റൊരു കുറിപ്പുമായെത്തി. ദൈവത്തിന് നന്ദി, ഞാന്‍ സുരക്ഷിതനായി വീട്ടിലുണ്ട്. വിമാന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാം, ദൈവം അവരെ അനുഗ്രഹിക്കട്ടെ താരം കുറിച്ചു.

ഫെബ്രുവരിയില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് യാസിര്‍ ഷാ ഒടുവില്‍ പാക്ക് ജഴ്‌സി അണിഞ്ഞത്. പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുണ്ട്. പെഷവാര്‍ സല്‍മിക്കായി നാല് മല്‍സരങ്ങള്‍ കളിച്ച താരം മൂന്നു വിക്കറ്റ് നേടിയിട്ടുണ്ട്. ഓഗസ്റ്റില്‍ നടക്കുമെന്നു കരുതുന്ന ഇംഗ്ലണ്ട് പര്യടനത്തിലും പാക്കിസ്ഥാന്‍ ടീമിനുവേണ്ടി ഷാ കളിച്ചേക്കും.

Keywords: Rumours of Yasir Shah’s death in plane crash surface on social media; cricketer himself clarifies, Islamabad, News, Flight collision, Dead, Cricket, Sports, Social Network, Pakistan, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal