രണ്ടു വായയുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം; ഒടുവില്‍ ഡോക്ടര്‍മാര്‍ ചെയ്തത്

 


ന്യൂയോര്‍ക്ക്: (www.kvartha.com 31.05.2020) രണ്ടു വായയുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം. സൗത്ത് കരോലിനയില്‍ ജനിച്ച ഒരു പെണ്‍കുഞ്ഞാണ് ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ചുകൊണ്ട് രണ്ടു വായയുമായി പിറന്നത്. മൂന്നാം മാസത്തില്‍ നടത്തിയ സ്‌കാനിങ്ങില്‍ ആണ് കുഞ്ഞിനു രണ്ടു വായ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. വായുടെ വലതു വശത്തായി മറ്റൊരു വായ പോലെ തോന്നിക്കുന്ന വളര്‍ച്ചയായിരുന്നു ഈ കുഞ്ഞിന്. cyst, fibrous dysplasia or a teratoma ഇതില്‍ ഏതെങ്കിലും അവസ്ഥയാകും കുഞ്ഞിനെന്ന അനുമാനത്തില്‍ അന്നേ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നിരുന്നു.

എന്നാല്‍ കുഞ്ഞു ജനിച്ചപ്പോള്‍ ആണ് ഈ ചെറിയ വായില്‍ നാക്കും മോണയും എല്ലാം ഉണ്ടെന്നു കണ്ടെത്തിയത്. എന്നാല്‍ ശ്വാസം എടുക്കാനോ ആഹാരം കഴിക്കാനോ കുഞ്ഞിനു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും കണ്ടെത്തി. ശരിക്കുള്ള വായുമായി ഈ രണ്ടാം വായ്യ്ക്ക് ബന്ധവും ഇല്ലായിരുന്നു.

രണ്ടു വായയുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം; ഒടുവില്‍ ഡോക്ടര്‍മാര്‍ ചെയ്തത്

ശരീരത്തിലെ അവയവങ്ങളുടെ മറ്റൊരു രൂപം കൂടി ഉണ്ടാകുന്ന Diprosopus എന്ന അവസ്ഥയായിരുന്നു കുട്ടിക്ക്. തുടര്‍ന്ന് കുഞ്ഞിനു ആറുമാസം ആയതോടെ ഡോക്ടമാര്‍ ശസ്ത്രക്രിയ നടത്തി വൈകല്യം ഏതാണ്ട് പൂര്‍ണമായും ഭേദമാക്കി. മ്യൂക്കസ് മെംബറയിന്‍, എല്ലുകള്‍ , വളര്‍ച്ചയെത്താത്ത പല്ലുകള്‍ എന്നിവ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരുന്നു.

അമ്മയുടെ ഉദരത്തില്‍ ആദ്യ തുടിപ്പ് ഉണ്ടാകുന്നത് മുതല്‍ പുറംലോകം കാണുന്നതുവരെ ഒരു കുഞ്ഞിന്റെ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. സ്വാഭാവികമായി നടക്കുന്ന ഈ പ്രക്രിയയ്ക്ക് എവിടെയെങ്കിലും എന്തെങ്കിലും തകരാറുകള്‍ സംഭവിക്കുമ്പോള്‍ ആണ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ എന്തെങ്കിലും വൈകല്യങ്ങള്‍ സംഭവിക്കുക. ഇത്തരത്തില്‍ ഒരു വൈകല്യവുമായായിരുന്നു സൗത്ത് കരോലിനയിലെ കുഞ്ഞിന്റെ ജനനം.

Keywords:  Rare condition causes US baby to be born with second mouth, New York, News, Doctor, World, Child, World, Health.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia